കൽപ്പറ്റ: തൊഴിലില്ലായ്മ പരിഹരിക്കണമെന്ന് അവശ്യപ്പെട്ട് യുവജനദിനത്തിൽ കെഎസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂട്ട് പോളിഷ് ചെയ്ത് പ്രതികാത്മക സമരം നടത്തി. യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. കെഎസ് യു ജില്ലാ പ്രസിഡന്റ് അമൽ ജോയി അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, ജഷീർ പള്ളിവയൽ, ലയണൽ മാത്യു, അമൽ പങ്കജക്ഷൻ, സി.എം. ഷൈജിത്ത്, ഗൗതം ഗോഗുൽദാസ്, ഡിറ്റോ ജോസ്, അതുൽ തോമസ്, ശ്രീഹരി തൊവരിമല, സ്റ്റേൽജിൻ ജോണ് എന്നിവർ നേതൃത്വം നൽകി.
കർഷക സമരത്തിന്
ഐക്യദാഢ്യം
പുൽപ്പള്ളി: കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും ധർണയും നടത്തി.
വി.എസ്. ചാക്കോ ഉദ്ഘാടനം ചെയ്തു. എ.സി. ഉണ്ണികൃഷ്ണൻ, ജോസ് ചെറിയാൻ, എം.എം. ടോമി, എൻ. സത്യനന്ദൻ, സി.ജി. ജയപ്രകാശ്, ഒ.കെ. പീറ്റർ, പി.യു. മർക്കോസ് എന്നിവർ പ്രസംഗിച്ചു.