ജി​ല്ല​യി​ൽ 241 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 207 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Saturday, January 16, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 241 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 207 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 240 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ 12 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ ഒ​രാ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 19782 ആ​യി. 16799 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. ചി​കി​ത്സ​യി​ലി​രി​ക്കെ 121 മ​ര​ണം. നി​ല​വി​ൽ 2862 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​വ​രി​ൽ 2601 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. ബ​ത്തേ​രി സ്വ​ദേ​ശി​ക​ളാ​യ 32 പേ​ർ, മേ​പ്പാ​ടി 28 പേ​ർ, മാ​ന​ന്ത​വാ​ടി 22 പേ​ർ, വെ​ള്ള​മു​ണ്ട 21 പേ​ർ, ക​ൽ​പ്പ​റ്റ 19 പേ​ർ, മീ​ന​ങ്ങാ​ടി 17 പേ​ർ, ത​വി​ഞ്ഞാ​ൽ 14 പേ​ർ, പു​ൽ​പ്പ​ള്ളി 13 പേ​ർ, നെേ·​നി 12 പേ​ർ, എ​ട​വ​ക,പൊ​ഴു​ത​ന എ​ട്ടു​പേ​ർ വീ​തം, മൂ​പ്പൈ​നാ​ട്, പൂ​താ​ടി, വൈ​ത്തി​രി, പ​ടി​ഞ്ഞാ​റ​ത്ത​റ ആ​റു​പേ​ർ വീ​തം, നൂ​ൽ​പ്പു​ഴ അ​ഞ്ച് പേ​ർ, മു​ള്ള​ൻ​കൊ​ല്ലി നാ​ല് പേ​ർ, തൊ​ണ്ട​ർ​നാ​ട് മൂ​ന്ന് പേ​ർ, ക​ണി​യാ​ന്പ​റ്റ, തി​രു​നെ​ല്ലി, പ​ന​മ​രം ര​ണ്ട് പേ​ർ വീ​തം, അ​ന്പ​ല​വ​യ​ൽ, കോ​ട്ട​ത്ത​റ, മു​ട്ടി​ൽ, ത​രി​യോ​ട് ഒ​രാ​ൾ വീ​ത​വു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 649 പേ​രാ​ണ്. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 8866 പേ​ർ.