വ​ണ്ടി​ക്ക​ട​വി​ൽ വീ​ണ്ടും കാ​ട്ടാ​ന ശ​ല്യം
Saturday, January 16, 2021 12:36 AM IST
പു​ൽ​പ്പ​ള്ളി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി വ​ന​മേ​ഖ​ല​യി​ലെ വ​ണ്ടി​ക്ക​ട​വ്, കാ​പ്പി​സെ​റ്റ്, അ​മ​ര​ക്കു​നി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. വ​ണ്ടി​ക്ക​ട​വി​ലെ ത​റ​യി​ൽ കു​ര്യ​ൻ, കു​റു​മു​ള്ളോ​ര​ത്ത് ഷാ​ജി, കൂ​ട​ത്തി​നാ​ൽ ബേ​ബി, കാ​പ്പി​സെ​റ്റി​ലെ മ​ണി പാ​ന്പ​ന്നാ​ൽ, രാ​ജ​ൻ പി​ള്ള എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ആ​ന​യി​റ​ങ്ങി ന​ശി​പ്പി​ച്ച​ത്. തെ​ങ്ങ്, വാ​ഴ, ക​വു​ങ്ങ്, തേ​നീ​ച്ച​പ്പെ​ട്ടി​ക​ൾ എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്. ഇ​തു​മൂ​ലം വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ജ​ന​ങ്ങ​ൾ​ക്ക്. വ​നാ​തി​ർ​ത്തി​യി​ലെ ട്ര​ഞ്ചും ഫെ​ൻ​സിം​ഗും ത​ക​ർ​ന്നു കി​ട​ക്കു​ന്ന​താ​ണ് ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. അ​ടി​യ​ന്ത​ര​മാ​യി വ​നാ​ത്തി​ർ​ത്തി​യി​ലെ ത​ക​ർ​ന്ന ഫെ​ൻ​സിം​ഗ് ന​ന്നാ​ക്കി വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വ​ന വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.