പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് ജോ​ലി സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണമെന്ന്
Saturday, January 16, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് വ്യ​ത്യാ​സ​മി​ല്ലാ​തെ പ്രീ​പ്രൈ​മ​റി ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്രീ ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും തു​ട​ർ​ന്ന് ധ​ർ​ണ​യും ന​ട​ത്തി. സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ഹോ​ണ​റേ​റി​യം വാ​ങ്ങു​ന്ന ജീ​വ​ന​ക്കാ​രു​ടെ ത​സ്തി​ക സൃ​ഷ്ടി​ച്ച് ശ​ന്പ​ള​സ്കെ​യി​ൽ അ​നു​വ​ദി​ക്കു​ക, സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ഹോ​ണ​റേ​റി​യം അ​നു​വ​ദി​ക്കു​ക, 2012 നു ​ശേ​ഷം നി​യ​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് അം​ഗീ​കാ​രം ന​ൽ​കി ഹോ​ണ​റേ​റി​യം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടാ​ണ് മാ​ർ​ച്ച് ന​ട​ത്തി.
വി. ​ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ എം.​കെ. ഷീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ദേ​വ​കി ടീ​ച്ച​ർ, ജി​ല്ലാ ട്ര​ഷ​റ​ർ സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.