ബ​ജ​റ്റി​ൽ വ​യ​നാ​ടി​നെ അ​വ​ഗ​ണി​ച്ചു: കെ.​കെ. ഏ​ബ്ര​ഹാം
Sunday, January 17, 2021 12:19 AM IST
പു​ൽ​പ്പ​ള്ളി: ബ​ജ​റ്റി​ൽ വ​യ​നാ​ടി​നെ ക്രൂ​ര​മാ​യി അ​വ​ഗ​ണി​ച്ചെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം. വ​യ​നാ​ടി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യേ​റെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട ബ​ജ​റ്റ് ഉ​ണ്ടാ​യി​ട്ടി​ല്ല. വ​യ​നാ​ടി​ന്‍റെ കാ​ർ​ഷി​ക, സേ​വ​ന, വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ, ചെ​റു​കി​ട സം​ര​ഭ, ടൂ​റി​സം മേ​ഖ​ല​ക​ളെ​യാ​കെ ബ​ജ​റ്റ് അ​വ​ഗ​ണി​ച്ചു.
ക​ട​ക്കെ​ണി​യി​ലാ​യ വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യു​മി​ല്ല. നാ​ണ്യ​വി​ള​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട കു​രു​മു​ള​ക് കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശ​ങ്ങ​ളി​ല്ല. കാ​പ്പി​ക്ക് ത​റ​വി​ല എ​ന്നു പ​റ​യു​ന്ന​ത് ശു​ദ്ധ ത​ട്ടി​പ്പാ​ണ്. ബ്രാ​ൻ​ഡ് കോ​ഫി ഉ​ൽ​പാ​ദ​ന​ത്തി​നു വേ​ണ്ടി സം​ഭ​രി​ക്കു​ന്ന കാ​പ്പി​ക്കു മാ​ത്ര​മാ​യി ത​റ​വി​ല നി​ശ്ച​യി​ച്ച​ത്് ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കാ​നും സി​പി​എ​മ്മി​ന്‍റെ സ്വ​കാ​ര്യ സം​ര​ഭ​മാ​യ ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​ക്ക് പി​ൻ​വാ​തി​ലി​ലൂ​ടെ വ​ൻ തു​ക അ​നു​വ​ദി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ബാ​ക്കി​പ​ത്ര​മാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന സ്വ​പ്ന​വും ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് യാ​ഥാ​ർ​ത്ഥ്യ​മാ​കി​ല്ല​ന്ന് ഉ​റ​പ്പാ​യെ​ന്നും കെ.​കെ. ഏ​ബ്ര​ഹാം ചൂ​ണ്ടി​ക്കാ​ട്ടി.