മെ​ഡി​ക്ക​ൽ കോ​ള​ജ്: സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്നു പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി
Sunday, January 17, 2021 11:03 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്നു പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മ​ട​ക്കി​മ​ല​യ്ക്ക​ടു​ത്ത് സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച 50 ഏ​ക്ക​ർ ഭൂ​മി​യി​ൽ പ്ര​കൃ​തി​ദു​ര​ന്ത​സാ​ധ്യ​ത​യു​ണ്ടെ​ന്നു പ​റ​ഞ്ഞു മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണം വേ​ണ്ടെ​ന്നു​വ​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ക​ള​ക്ട​റേ​റ്റി​ലു​ള്ള, ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യി​ലെ വി​ദ​ഗ്ധ​ർ ത​യാ​റാ​ക്കി​യ​താ​യി പ​റ​യു​ന്ന കു​റി​പ്പി​ന്‍റെ ആ​ധി​കാ​രി​ക​ത സം​ശ​യാ​ദ്പ​മാ​ണ്. 3.2 കോ​ടി രൂ​പ ചെ​ല​വി​ൽ റോ​ഡ് നി​ർ​മാ​ണം ന​ട​ത്തി​യ മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യം. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ജൈ​വ​മേ​ഖ​ല തു​ര​ന്ന് ആ​ന​ക്കാം​പൊ​യി​യി​ലി​ൽ​നി​ന്നു ക​ള്ളാ​ടി​യി​ലേ​ക്കു പാ​ത നി​ർ​മി​ക്കു​ന്ന​തി​നു ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണം. വ​യ​നാ​ട്ടി​ൽ വി​ക​സ​ന​ത്തി​ന്‍റെ മ​റ​വി​ൽ ന​ട​ത്തു​ന്ന ചൂ​ഷ​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് തു​ര​ങ്ക​പ്പാ​ത പ​ദ്ധ​തി. പ​ശ്ചി​മ​ഘ​ട്ട​ത്തി​നു മു​ക​ളി​ൽ ഓ​ങ്ങി​യ വി​ക​സ​ന​ക്കോ​ടാ​ലി താ​ഴെ വ​യ്ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി കെ.​വി. പ്ര​കാ​ശ്, വൈ​ത്തി​രി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷി​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.