ആ​രോ​ഗ്യ​വ​കു​പ്പ് അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Monday, January 18, 2021 11:45 PM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള​ത്തി​ൽ പ​ക്ഷി​പ്പ​നി വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യാ​യ നാ​ടു​കാ​ണി ചെ​ക്പോ​സ്റ്റി​ൽ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ബാ​ലാ​ജി, രാ​ജ്കു​മാ​ർ, ക​മ​ൽ ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പാ​ട്ട​വ​യ​ൽ, ക​ക്കു​ണ്ടി, പൂ​ള​ക്കു​ണ്ട്, ന​ന്പ്യാ​ർ​കു​ന്ന്, താ​ളൂ​ർ, ചോ​ലാ​ടി, ക​ക്ക​ന​ഹ​ള്ള, നാ​ടു​കാ​ണി തു​ട​ങ്ങി​യ നീ​ല​ഗി​രി​യി​ലെ എ​ട്ട് പ്ര​ധാ​ന ചെ​ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ നി​ന്ന് നീ​ല​ഗി​രി​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്.