സ്വ​യം തൊ​ഴി​ൽ വാ​യ്പ
Monday, January 18, 2021 11:45 PM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന പി​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ ഓ​ഫീ​സ് സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഒ​ബി​സി, മ​ത​ന്യൂ​ന​പ​ക്ഷം എ​ന്നീ വി​ഭാ​ഗ​ങ്ങ​ലി​ൽ​പ്പെ​ടു​ന്ന തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് സ്വ​യം​തൊ​ഴി​ൽ വാ​യ്പ ന​ൽ​കു​ന്നു. അ​പേ​ക്ഷ​ക​ർ 18 നും 55 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രും മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രു​മാ​യി​രി​ക്ക​ണം.
കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഒ​ബി​സി​കാ​ർ​ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യും മ​ത​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​റ് ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​മാ​യി​രി​ക്ക​ണം. പ​ലി​ശ നി​ര​ക്ക് ആ​റ് ശ​ത​മാ​നം. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ചെ​റു​കി​ട വ​നി​താ സം​രം​ഭ​ക​ർ​ക്കാ​യി റി​ലൈ​ഫ് എ​ന്ന പേ​രി​ൽ അ​ഞ്ച് ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ പ​ദ്ധ​തി​യും ഉ​ണ്ട്.
അ​പേ​ക്ഷാ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ ഓ​ഫീ​സി​ൽ ല​ഭി​ക്കും. ഫോ​ണ്‍ 04935 293015, 293055.