ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Tuesday, January 19, 2021 9:53 PM IST
ഗൂ​ഡ​ല്ലൂ​ർ: ജീ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ച്ച ബൈ​ക്കി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കൊ​ള​പ്പ​ള്ളി സ്വ​ദേ​ശി ഗോ​പി​യാ​ണ്‍(23) മ​രി​ച്ച​ത്. ഉൗ​ട്ടി-​ഗൂ​ഡ​ല്ലൂ​ർ പാ​ത​യി​ലെ ന​ടു​വ​ട്ട​ത്തു ഇ​ന്ന​ലെ​യാ​ണ്‍ അ​പ​ക​ടം.
ഉൗ​ട്ടി ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന ജീ​പ്പും എ​തി​ർ​ദി​ശ​യി​ലാ​യി​രു​ന്ന ബൈ​ക്കു​മാ​ണ്‍ കൂ​ട്ടി​യി​ടി​ച്ച​ത്. ഗോ​പി സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചു. ന​ടു​വ​ട്ടം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.