ദേ​ശീ​യ ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം
Wednesday, January 20, 2021 12:09 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ർ​ഷി​ക മേ​ഖ​ല കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തു​ന്ന ദേ​ശീ​യ ക​ർ​ഷ​ക​സ​മ​ര​ത്തി​ന് വ​യ​നാ​ട​ൻ ജ​ന​ത​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യ​വും പി​ന്തു​ണ​യു​മു​ണ്ടെ​ന്ന് കെഎസ്്‍്് യു ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യി. കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ ഹ​രി​ത​വേ​ദി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​ർ​ല​മെ​ന്‍റി​ലെ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ മ​റ​വി​ൽ ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്പോ​ൾ പ​ര​ന്പ​രാ​ഗ​ത​മാ​യി കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന ക​ർ​ഷ​ക​രു​ടെ അ​തി​ജീ​വ​ന​മാ​ണ് അ​പ​ക​ട​ത്തി​ലാ​കു​ന്ന​തെ​ന്നും അ​മ​ൽ ജോ​യി പ​റ​ഞ്ഞു.
ഹ​രി​ത​വേ​ദി ജി​ല്ലാ ക​ണ്‍​വീ​ന​ർ ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​ജി​ഡി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ട്ര​ഷ​റ​ർ സി​ബി​ച്ച​ൻ ക​രി​ക്കേ​ടം, സ​ണ്ണി നെ​ടു​ങ്ക​ല്ലേ​ൽ, സി.​എ​സ്. ടോ​മി, ജോ​സ് ചെ​റു​വ​ള്ളി​ൽ, സ​ജി തോ​മ​സ്, രാ​ധാ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, കെ.​കെ. വേ​ണു​ഗോ​പാ​ല​ൻ മാ​സ്റ്റ​ർ, വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.