കൽപ്പറ്റ: വയനാട്ടിൽ 322 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. ആറ് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 319 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ. 16 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. മൂന്നുപേർ വിദേശത്തുനിന്നു എത്തിയതാണ്. 179 പേർ രോഗമുക്തി നേടി.
എടവക-34, മാനന്തവാടി-29, വെള്ളമുണ്ട-27, മേപ്പാടി-26, മീനങ്ങാടി-25, നെൻമേനി-24, തവിഞ്ഞാൽ-19, പനമരം-17, തരിയോട്-13, പൂതാടി, കൽപ്പറ്റ, ബത്തേരി-12 പേർ വീതം, മൂപ്പൈനാട്, പൊഴുതന-11 വീതം, നൂൽപ്പുഴ, പടിഞ്ഞാറത്തറ-ഒന്പതുവീതം, വൈത്തിരി-ഏഴ്, മുട്ടിൽ-ആറ്, കണിയാന്പറ്റ-അഞ്ച്, വെങ്ങപ്പള്ളി-നാല്, തിരുനെല്ലി-മൂന്ന്, പുൽപ്പള്ളി, അന്പലവയൽ-രണ്ടുവീതം എന്നിങ്ങനെയാണ് സന്പർക്കത്തിലൂടെ രോഗബാധിച്ചവരുടെ കണക്ക്. ദുബായിൽനിന്നുവന്ന നൂൽപ്പുഴ സ്വദേശിയും രണ്ട് മേപ്പാടി സ്വദേശികളുമാണ് വൈറസ്ബാധയേറ്റ മറ്റാളുകൾ. മാനന്തവാടി-നാല്, പടിഞ്ഞാറത്തറ-മൂന്ന്, നെൻമേനി, തമിഴ്നാട്-രണ്ട്, കണിയാന്പറ്റ, മീനങ്ങാടി, ബത്തേരി, അന്പലവയൽ, എടവക, മേപ്പാടി, പൊഴുതന, തവിഞ്ഞാൽ, മുള്ളൻകൊല്ലി, വെള്ളമുണ്ട, പൂതാടി-ഒന്നുവീതം, വീടുകളിൽ ചികിത്സയിലുള്ള 157 പേർ എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.