കാ​ച്ചി​ൽ വി​ല​യി​ടി​വ് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി
Friday, January 22, 2021 12:30 AM IST
പു​ൽ​പ്പ​ള്ളി: കാ​ച്ചി​ൽ വി​ല​യി​ടി​വ് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഭ​ക്ഷ്യ​വി​ള​യാ​യ കാ​ച്ചി​ൽ കി​ലോ​ഗ്രാ​മി​നു 15 രൂ​പ​യി​ൽ താ​ഴെ​യാ​ണ് ഇ​പ്പോ​ൾ വി​ല. നേ​ര​ത്തേ 45 രൂ​പ വ​രെ വി​ല ല​ഭി​ച്ചി​രു​ന്നു. ഉ​ത്പാ​ദ​നം വ​ർ​ധി​ച്ച​തും ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​തു​മാ​ണ് വി​ല​യി​ടി​വി​നു കാ​ര​ണ​മാ​യി ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.
ക​ർ​ഷ​ക​രി​ൽ​നി​ന്നു വ​ൻ​തോ​തി​ൽ കാ​ച്ചി​ൽ വാ​ങ്ങാ​നും ക​ച്ച​വ​ട​ക്കാ​ർ പൊ​തു​വെ ത​യാ​റാ​കു​ന്നി​ല്ല. ഇ​ക്കു​റി കാ​ച്ചി​ൽ വി​ത്തി​നും ആ​വ​ശ്യ​ക്കാ​ർ കു​റ​വാ​ണ്. മേ​ഖ​ല​യി​ൽ മി​ക്ക ക​ർ​ഷ​ക​രും കാ​ച്ചി​ൽ​ക്കൃ​ഷി ന​ട​ത്തി​യി​രു​ന്നു. ചി​ല​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. ഇ​വ​രാ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ൽ. വി​ള​വെ​ടു​ത്ത കാ​ച്ചി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്ക​യാ​ണ് ക​ർ​ഷ​ക​രി​ൽ പ​ല​രും.