സം​സ്ഥാ​ന​ത്തെ മി​ക​ച്ച കൃ​ഷി അ​സി​സ്റ്റ​ന്‍റി​നു​ള്ള പു​ര​സ്കാ​രം വി. ​അ​ഷ​റ​ഫി​ന്
Saturday, January 23, 2021 12:21 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന​ത്തെ മി​ച്ച കൃ​ഷി അ​സി​സ്റ്റ​ന്‍റി​നു​ള്ള പു​ര​സ്കാ​രം ത​വി​ഞ്ഞാ​ൽ കൃ​ഷി​ഭ​വ​നി​ലെ കൃ​ഷി അ​സി​സ്റ്റ​ന്‍റ് വി. ​അ​ഷ​റ​ഫി​ന്. കൃ​ഷി ഭ​വ​നും കൃ​ഷി​ക്കാ​രും ഒ​രു വീ​ടു​പോ​ലെ പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ മി​ക​വാ​ണ് അ​ഷ​റ​ഫി​ന്‍റെ അം​ഗീ​കാ​രം. ത​നി​ക്ക് ല​ഭി​ച്ച അം​ഗീ​കാ​രം പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കു​മാ​യി സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും അ​ഷ​റ​ഫ് പ​റ​ഞ്ഞു.
കൃ​ഷി​യും കൃ​ഷി​ക്കാ​രു​മു​ണ്ടെ​ങ്കി​ലെ കൃ​ഷി​ഭ​വ​നും ജീ​വ​ന​ക്കാ​ര​നു​മു​ണ്ടാ​കു​വെ​ന്നാ​ണ് അ​ഷ​റ​ഫി​ന്‍റെ അ​ഭി​പ്രാ​യം. അ​തു കൊ​ണ്ട് ത​ന്നെ ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി അ​സി​സ്റ്റ​ന്‍റാ​യ അ​ഷ​റ​ഫും മു​ൻ​കൃ​ഷി ഓ​ഫീ​സ​ർ കെ.​ജി. സു​നി​ലും സ്ഥ​ലം മാ​റി പോ​യ കൃ​ഷി അ​സി​സ്റ്റ​ന്‍റ് റെ​ജി​യു​മൊ​ക്കെ കൃ​ഷി​ക്കാ​രു​മൊ​ന്നി​ച്ച് പാ​ട​ത്തും പ​റ​ന്പി​ലു​മാ​യി​രു​ന്നു. ഇ​വ​രെ പി​ന്തു​ണ​യ്ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും മു​ന്നോ​ട്ട് വ​ന്ന​പ്പോ​ൾ ത​വി​ഞ്ഞാ​ൽ കൃ​ഷി​ഭ​വ​ൻ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​രോ ക​ർ​ഷ​ക​രു​ടെ​യും വീ​ടാ​യ് മാ​റു​ക​യാ​യി​രു​ന്നു. അ​ത്ത​രം കൂ​ട്ടാ​യ്മ​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് ത​നി​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മെ​ന്ന് അ​ഷ​റ​ഫ് പ​റ​യു​ന്നു. അ​ഷ​റ​ഫി​ന് ല​ഭി​ച്ച അം​ഗീ​കാ​രം പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും പു​ര​സ്കാ​ര​നേ​ട്ട​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യ് പ​റ​ഞ്ഞു. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ യി​ൽ കോ​ണ്‍​സ്റ്റ​ബി​ളാ​യി​രു​ന്ന അ​ഷ​റ​ഫ് 2004 ൽ ​സം​സ്ഥാ​ന ട്രൈ​ബ​ൽ വ​കു​പ്പി​ലേ​ക്ക് ജോ​ലി മാ​റി​യ ശേ​ഷം 2007ലാ​ണ് കൃ​ഷി വ​കു​പ്പി​ലെ​ത്തി​യ​ത്. ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് അ​ഷ​റ​ഫി​ന്‍റെ കു​ടും​ബം.