സ​മ്മ​തി​ദാ​യ​ക​രു​ടെ ദി​നം: മു​ച്ച​ക്ര വാ​ഹ​ന റാ​ലി
Saturday, January 23, 2021 11:47 PM IST
ക​ൽ​പ്പ​റ്റ: സ​മ്മ​തി​ദാ​യ​ക​രു​ടെ ദേ​ശീ​യ ദി​ന​മാ​യ 25 ന് ​ജി​ല്ലാ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന മു​ച്ച​ക്ര വാ​ഹ​ന പ്ര​ചാ​ര​ണ​റാ​ലി ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തു നി​ന്നും ആ​രം​ഭി​ക്കും. രാ​വി​ലെ 10.30 ന് ​ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ എ​ൻ​എം​എ​സ് ഗ​വ. കോ​ള​ജി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ഓ​ണ്‍​ലൈ​ൻ പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തും. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.