ശേ​ഖ​രി​ച്ച​ത് 11 ട​ണ്‍ അ​ജൈ​വ മാ​ലി​ന്യം; സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും മാ​ലി​ന്യ​മു​ക്തം
Monday, January 25, 2021 11:28 PM IST
ക​ൽ​പ്പ​റ്റ: ക്ലീ​ൻ കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ന്നും ഒ​രാ​ഴ്ച കൊ​ണ്ട് ശേ​ഖ​രി​ച്ച​ത് 11 ട​ണ്‍ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ. വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലേ​ക്കും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ ഹ​രി​ത​കേ​ര​ള മി​ഷ​നും ശു​ചി​ത്വ​മി​ഷ​നും ചേ​ർ​ന്ന് ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് അ​നു​ദി​നം കു​മി​ഞ്ഞു കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്ത് വ​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ർ​ഡു​ക​ൾ തോ​റും ഹ​രി​ത​ക​ർ​മ്മ സേ​ന​ക​ളെ നി​യോ​ഗി​ച്ചാ​ണ് ക്ലീ​ൻ കേ​ര​ള ക​ന്പ​നി മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഗ്രാ​മ​ങ്ങ​ൾ തോ​റും മാ​ലി​ന്യ നി​ർ​മാ​ർ​ജ്ജ​ന​ത്തി​ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് തു​ട​ക്കം മു​ത​ൽ ല​ഭി​ക്കു​ന്ന​ത്.

ഹ​രി​ത​ക​ർ​മ്മ സേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ വി​ല ന​ൽ​കി​യാ​ണ് ക്ലീ​ൻ കേ​ര​ള ക​ന്പ​നി ഏ​റ്റെ​ടു​ക്കു​ക. വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യം ത​രം തി​രി​ക്കാ​ൻ ക്ലീ​ൻ കേ​ര​ള ക​ന്പ​നി പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ത​രം തി​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യം വി​ല ന​ൽ​കി ഏ​റ്റെ​ടു​ക്കും. ഹ​രി​ത ക​ർ​മ്മ സേ​ന​യ്ക്ക് ഇ​തു​വ​ഴി വ​രു​മാ​ന​മു​ണ്ടാ​ക്കാം. മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കാ​നും ഇ​തു​വ​ഴി ക​ഴി​യും. ജി​ല്ല​യി​ൽ 17 പ​ഞ്ചാ​യ​ത്തു​ക​ളും മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക്യാ​ന്പെ​യി​നി​ന്‍റെ ഭാ​ഗ​മാ​യി. 11 ട​ണ്‍ അ​ജൈ​വ മാ​ലി​ന്യം ക്ലീ​ൻ കേ​ര​ള ക​ന്പ​നി വി​ല ന​ൽ​കി ശേ​ഖ​രി​ച്ചു. ഇ​തൊ​രു തു​ട​ർ​പ്ര​വ​ർ​ത്ത​ന​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ഹ​രി​ത കേ​ര​ളം മി​ഷ​ൻ തീ​രു​മാ​നം.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും
മാ​ലി​ന്യ​മു​ക്തം

ഹ​രി​ത കേ​ര​ളം മി​ഷ​നും ശു​ചി​ത്വ​മി​ഷ​നും മു​ൻ​കൈ​യ്യെ​ടു​ത്ത് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ഗ്രീ​ൻ ഓ​ഫീ​സ് പ​ദ്ധ​തി​ക്കും മി​ക​ച്ച പ്ര​തി​ക​ര​ണം. ജി​ല്ല​യി​ലെ 400 ഓ​ഫീ​സു​ക​ളി​ലാ​ണ് ഹ​രി​ത ഓ​ഡി​റ്റ് ന​ട​ത്തി​യ​ത്. 38 ജി​ല്ലാ​ത​ല ഓ​ഫീ​സു​ക​ൾ​ക്ക് 70 ന് ​മു​ക​ളി​ൽ മാ​ർ​ക്ക് ല​ഭി​ച്ചു. 23 താ​ലൂ​ക്കു​ത​ല ഓ​ഫീ​സു​ക​ളും മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളും നാ​ല് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും 19 പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ യോ​ഗ്യ​ത നേ​ടി​യ​ത്. ഇ​ന്ന് ഇ​വ​ർ​ക്ക് ഗ്രേ​ഡ് പ​ദ​വി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. 40 പ​രി​ശോ​ധ​ന സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ച് ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ. ജി​ല്ലാ​ത​ല ഓ​ഫീ​സു​ക​ൾ, താ​ലൂ​ക്കു​ത​ല ഓ​ഫീ​സു​ക​ൾ, ന​ഗ​ര​സ​ഭ ഓ​ഫീ​സു​ക​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ, ഓ​രോ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​മു​ള്ള 10 ഓ​ഫീ​സു​ക​ൾ, മു​നി​സി​പ്പ​ൽ പ​രി​ധി​യി​ലു​ള്ള 20 ഓ​ഫീ​സു​ക​ൾ എ​ന്നി​വ ഹ​രി​ത ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ക്കി.

പ​രി​ശോ​ധ​ന​യി​ൽ 70 മു​ത​ൽ 100 വ​രെ മാ​ർ​ക്ക് നേ​ടു​ന്ന ഓ​ഫീ​സു​ക​ളെ എ, ​ബി, സി ​ഗ്രേ​ഡു​ക​ളു​ള്ള ഹ​രി​ത ഓ​ഫീ​സാ​യി പ്ര​ഖ്യാ​പി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. 70 മാ​ർ​ക്കി​ന് താ​ഴെ നേ​ടി​യ ഓ​ഫീ​സു​ക​ൾ​ക്ക് ഹ​രി​ത ഓ​ഫീ​സ് പ​ദ​വി​യും ഗ്രേ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി​ല്ല. ഇ​വ​ർ​ക്ക് 15 ദി​വ​സ​ത്തെ കാ​ലാ​വ​ധി നി​ശ്ച​യി​ച്ച് ന​ൽ​കി പു​ന:​പ​രി​ശോ​ധ​ന ന​ട​ത്തി യോ​ഗ്യ​ത നേ​ടാ​വു​ന്ന​താ​ണ്. 90 മു​ത​ൽ 100 മാ​ർ​ക്ക് നേ​ടു​ന്ന ഓ​ഫീ​സു​ക​ൾ​ക്ക് എ ​ഗ്രേ​ഡ്, 80 മു​ത​ൽ 89 വ​രെ മാ​ർ​ക്ക് നേ​ടു​ന്ന ഓ​ഫീ​സു​ക​ൾ​ക്ക് ബി ​ഗ്രേ​ഡ്, 70 മു​ത​ൽ 79 മാ​ർ​ക്ക് നേ​ടു​ന്ന ഓ​ഫീ​സു​ക​ൾ​ക്ക് സി ​ഗ്രേ​ഡ് എ​ന്നി​ങ്ങ​നെ​യാ​ണ് ന​ൽ​കു​ന്ന​ത്. ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി ഗ്രീ​ൻ ഓ​ഫീ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​നും ഗ്രേ​ഡും ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഫീ​സു​ക​ളു​ടെ​യും മു​ഖം മാ​റു​ക​യാ​ണ്.

പ്ര​തീ​ക്ഷ​യു​ടെ
പ​ച്ച​ത്തു​രു​ത്തു​ക​ൾ

സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ സ​ന്പൂ​ർ​ണ പ​ച്ച​ത്തു​രു​ത്ത് ജി​ല്ല​യാ​ണ് വ​യ​നാ​ട്. ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ, വ​കു​പ്പു​ക​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​രു​ടെ​യെ​ല്ലാം സ​ഹ​ക​ര​ണ​ത്തോ​ടെ ത​ദ്ദേ​ശീ​യ​മാ​യി വൃ​ക്ഷ​ങ്ങ​ളും മ​റ്റ് സ​സ്യ​ങ്ങ​ളും ന​ട്ടു​വ​ള​ർ​ത്തി ചെ​റു​വ​ന​ങ്ങ​ൾ സൃ​ഷ്ട്ടി​ച്ചാ​ണ് വ​യ​നാ​ട് മു​ന്നേ​റി​യ​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ആ​ക്ഷ​ൻ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്ന് മു​ത​ൽ അ​ഞ്ചു വ​ർ​ഷം വ​രെ പ​ച്ച​ത്തു​രു​ത്തു​ക​ളു​ടെ പ​രി​പാ​ല​ന​വും ഉ​റ​പ്പ് വ​രു​ത്തു​ന്നു. ജി​ല്ല​യി​ൽ 26 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 18.66 ഏ​ക്ക​റി​ൽ 33 പ​ച്ച​ത്തു​രു​ത്തു​ക​ൾ ഇ​തി​ന​കം യാ​ഥാ​ർ​ത്യ​മാ​യി. സം​സ്ഥാ​ന ഐ. ​ടി. മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​പ​ഗ്ര​ഹ മാ​പ്പിം​ഗ് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചു ഓ​രോ പ​ച്ച​ത്തു​രു​ത്തി​ന്‍റെ​യും സ്ഥാ​നം, വി​സ്തൃ​തി, തൈ​ക​ൾ, ഇ​നം, എ​ണ്ണം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ അ​ട​യാ​ള​പെ​ടു​ത്തു​ന്ന മാ​പ്പ​ത്തോ​ണ്‍ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു വ​രി​ക​യാ​ണ്. മാ​ലി​ന്യ​മു​ക്ത​വും ഹ​രി​താ​ഭ​വു​മാ​യ നാ​ടി​നാ​യു​ള്ള ഹ​രി​ത കേ​ര​ള മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ല​ക്ഷ്യം കാ​ണു​ന്ന​ത്.