എ​ഡ്യു​ക്കേ​ഷ​ൻ ലോ​ണ്‍ ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ലീ​ഡ് ബാ​ങ്കി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി
Friday, February 26, 2021 12:03 AM IST
ക​ൽ​പ്പ​റ്റ: വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത് പ്ര​തി​സ​ന്ധി​യി​ലാ​യ​വ​രു​ടെ പേ​രി​ൽ ബാ​ങ്കു​ക​ൾ സ്വീ​ക​രി​ക്കു​ന്ന ജ​പ്തി ഭീ​ഷ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ലീ​ഡ് ബാ​ങ്കി​ന് മു​ന്പി​ലേ​ക്ക് മാ​ർ​ച്ചു ധ​ർ​ണ​യും ന​ട​ത്തി. സ​ർ​ക്കാ​ർ വ​യ​നാ​ട് ജി​ല്ല​ക്ക് അ​നു​വ​ദി​ച്ച ഏ​ഴാ​യി​രം കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജി​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്പ ബാ​ധ്യ​ത​യും കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മം ഉ​ണ്ടാ​കു​മെ​ന്നും ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

ബാ​ങ്കു​ക​ൾ ഭീ​ഷ​ണി തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പ​രി​പാ​ടി​ക​ളു​മാ​യി സം​ഘ​ട​ന മു​ന്നോ​ട്ട് പോ​കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ഡി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ഗീ​സ് മാ​ത്യു, എം.​വി. പ്ര​ഭാ​ക​ര​ൻ, ശ്രീ​ധ​ര​ൻ ഇ​രു​പു​ത്ര, വി. ​ഇ​ബ്രാ​യി, ച​ന്ദ്ര​ൻ ത​ല​പ്പു​ഴ, ജോ​സ് ക​ടു​പ്പി​ൽ, കെ.​സി. കു​ഞ്ഞ​മ്മ​ദ്, ജോ​സ് അ​ന്പ​ല​വ​യ​ൽ, സ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.