ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ്
Saturday, February 27, 2021 12:16 AM IST
പു​ൽ​പ്പ​ള്ളി: ബ​ഫ​ർ​സോ​ണ്‍ വി​ജ്ഞാ​പ​ന​ത്തി​ൽ മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ ആ​കാ​ശ പ​രി​ധി എ​ന്ന​ത് പൂ​ർ​ണ​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞ് സീ​റോ പോ​യി​ന്‍റി​ൽ നി​ല​നി​ർ​ത്തു​ക​യും കാ​ടും നാ​ടും വേ​ർ​തി​രി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ല​വ​സ്ഥ വ്യ​തി​യാ​നം, വി​ള​ക​ളു​ടെ വി​ല​യി​ടി​വ്, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ കാ​ടി​റ​ക്കം, ക​ട​ക്കെ​ണി തു​ട​ങ്ങി​യ പ്ര​തി​സ​ന്ധി​ക​ളി​ൽ ഉ​ഴ​ലു​ന്ന ക​ർ​ഷ​ക​ർ​ക്ക് മു​ന്പി​ൽ ഇ​പ്പോ​ൾ മ​റ്റൊ​രു വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​യാ​ണ് ബ​ഫ​ർ സോ​ണ്‍ ക​ര​ട് വി​ജ്ഞാ​പ​നം.
റെ​ഡ് കാ​റ്റ​ഗ​റി​യി​ൽ പെ​ടു​ന്ന ആ​ശു​പ​ത്രി, ഡ​യ​റി ഫാം ​തു​ട​ങ്ങി ക​ർ​ഷ​ക​ർ ഇ​പ്പോ​ൾ ജീ​വ​നോ​പാ​ധി​യാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന പ​ല സം​ര​ഭ​ങ്ങ​ളും ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രും. ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​ക്സ​ണ്‍ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മാ​പ്പ​നാ​ത്ത്, സെ​ക്ര​ട്ട​റി ഷി​ബു നീ​റ​ന്താ​ന​ത്ത്, ട്ര​ഷ​റ​ർ സി​ജു മ​ർ​ക്കോ​സ്, കെ.​എ. വ​ർ​ഗീ​സ്, ചാ​ർ​ളി പാ​പ്പി​ന​ശേ​രി, ജോ​സ് അ​ഴ​കു​ള​ത്ത്, ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.