മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കും: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ
Monday, March 1, 2021 12:07 AM IST
ക​ൽ​പ്പ​റ്റ: പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു മോ​ട്ടോ​ർ വ്യ​വ​സാ​യ സം​ര​ക്ഷ​ണ സ​മി​തി നാ​ളെ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
മാ​രി​യ​മ്മ​ൻ കോ​വി​ൽ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ന​ട​ക്കു​ന്ന​തി​നാ​ൽ ബ​ത്തേ​രി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ​ണി​മു​ട​ക്ക് ഒ​ഴി​വാ​ക്കും. സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്‍​വീ​ന​ർ കെ. ​സു​ഗ​ത​ൻ, സി. ​മൊ​യ്തീ​ൻ​കു​ട്ടി, ടി. ​മ​ണി, പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.