ത​യ്യ​ൽ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ പെ​ൻ​ഷ​ൻ 5,000 രൂ​പ​യാ​ക്ക​ണ​മെ​ന്ന്
Monday, March 1, 2021 11:42 PM IST
മു​ട്ടി​ൽ: അം​ശാ​ദാ​യം വ​ർ​ധി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ത​യ്യ​ൽ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​ക്ക​ണ​മെ​ന്നു കേ​ര​ള ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് 25-ാമ​ത് വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സ​വാ​നു​കൂ​ല്യം പ​ഴ​യ​തു​പോ​ലെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ക്സിം ഗോ​ർ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ. വി​ത്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ. ​പ്ര​സ​ന്ന റി​പ്പോ​ർ​ട്ടും ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ എ​ൻ. പ​ദ്മ​നാ​ഭ​ൻ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​ൻ, എം. ​അ​ബ്ദു​ൽ​അ​സീ​സ്, ഇ.​ബി. അ​ലി ബാ​വ, പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ബ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ.​സി. ദേ​വ​കി സ്വാ​ഗ​ത​വും വ​ന​ജ സ​ന്തോ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.