അ​ലി മ​ണി​ക്ഫാ​ന് പി​ണ​ങ്ങോ​ട് പീ​സ് വി​ല്ലേ​ജി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Monday, March 1, 2021 11:42 PM IST
ക​ൽ​പ്പ​റ്റ: വി​ഭ​വ​ങ്ങ​ളു​ടെ പ​ങ്കു​വെ​പ്പി​ന് മ​നു​ഷ്യ​ർ സ​ന്ന​ദ്ധ​രാ​യാ​ൽ ദാ​രി​ദ്ര്യ​വും പ​ട്ടി​ണി​യും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ​ത്മ​ശ്രീ അ​ലി മ​ണി​ക്ഫാ​ൻ പ​റ​ഞ്ഞു. വ​യ​നാ​ട് ജി​ല്ല​യി​ലെ പി​ണ​ങ്ങോ​ട് പീ​സ് വി​ല്ലേ​ജി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത​ല്ല, അ​വ ശ​രി​യാ​യ രീ​തി​യി​ൽ വി​നി​യോ​ഗി​ക്കാ​ത്ത​താ​ണ് ആ​ഫ്രി​ക്ക​യി​ലെ​യും മ​റ്റും പ​ട്ടി​ണി​ക്ക് കാ​ര​ണം. മി​നി​ക്കോ​യ് ദ്വീ​പി​ൽ, വി​ഭ​വ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും പ​ങ്കു​വെ​ക്കു​ന്ന സാ​മൂ​ഹി​ക സം​വി​ധാ​നം നേ​ര​ത്തേ നി​ല​വി​ലു​ള്ള​തു കൊ​ണ്ട് പ​ര​മ ദ​രി​ദ്ര​രോ പ​ട്ടി​ണി​ക്കാ​രോ അ​വി​ടെ​യി​ല്ല. സ്നേ​ഹ​വും കാ​രു​ണ്യ​വും ചോ​ർ​ന്നു പോ​കു​ന്ന കാ​ല​ത്ത് ആ​രോ​രും ഇ​ല്ലാ​ത്ത​വ​രേ​യും കു​ടും​ബം ഉ​പേ​ക്ഷി​ച്ച​വ​രേ​യും ഏ​റ്റെ​ടു​ത്ത് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി സം​ര​ക്ഷി​ക്കു​ന്ന പീ​സ് വി​ല്ലേ​ജ് നി​ർ​വ​ഹി​ക്കു​ന്ന​ത് മ​ഹ​ത്താ​യ ദൗ​ത്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പീ​സ് വി​ല്ലേ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബാ​ലി​യി​ൽ, സെ​ക്ര​ട്ട​റി​മാ​യ മു​സ്ത​ഫ മാ​സ്റ്റ​ർ, സ​ദ്റു​ദ്ദീ​ൻ വാ​ഴ​ക്കാ​ട്, മാ​നേ​ജ​ർ കെ. ​അ​മീ​ൻ, ട്ര​സ്റ്റ് മെ​ന്പ​ർ മൈ​മൂ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പീ​സ് വി​ല്ലേ​ജി​ന്‍റെ ഉ​പ​ഹാ​രം ബാ​ലി​യി​ൽ മു​ഹ​മ്മ​ദ്, പി. ​ഫ​ർ​സാ​ന എ​ന്നി​വ​ർ അ​ലി മ​ണി​ക്ഫാ​ന് സ​മ്മാ​നി​ച്ചു.