രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടുപോ​കു​ക​യാ​യി​രു​ന്ന 19.20 ല​ക്ഷം പി​ടി​കൂ​ടി
Monday, March 1, 2021 11:42 PM IST
ഗൂ​ഡ​ല്ലൂ​ർ: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ നാ​ല്‍ വാ​ഹ​ന​ങ്ങ​ളി​ലാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 19.20 ല​ക്ഷം രൂ​പ ഇ​ല​ക്ഷ​ൻ ഫ്ലൈയിം​ഗ് സ്ക്വാ​ഡ് പി​ടി​കൂ​ടി. കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ നാ​ടു​കാ​ണി​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. കൃ​ത്യ​മാ​യ രേ​ഖ​ക​ൾ കൊ​ണ്ടു വ​ന്നാ​ൽ പ​ണം തി​രി​ച്ച് ന​ൽ​കും. നി​ല​ന്പൂ​ർ ഭാ​ഗ​ത്ത് നി​ന്ന് ക​ർ​ണാ​ട​ക​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. ജി​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ല​ക്ഷ​ൻ ഫ്ളെ​യിം​ഗ് സ്ക്വാ​ഡ് 24 മ​ണി​ക്കൂ​ർ സ​മ​യ​വും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ
ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി

ഉൗ​ട്ടി: നീ​ല​ഗി​രി ജി​ല്ല​യി​ൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ്മ​ർ സീ​സ​ണെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി.
ഉൗ​ട്ടി​യി​ലെ ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, റോ​സ് ഗാ​ർ​ഡ​ൻ തു​ട​ങ്ങി​യ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. പൂ​ച്ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തും ക​വാ​ത്ത് ചെ​യ്യു​ന്ന​തും വ​ള പ്ര​യോ​ഗ​ങ്ങ​ളും ആ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.