വൈ​ദ്യു​ത ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണം: ഐ​എ​ൻ​ടി​യു​സി
Tuesday, March 2, 2021 11:45 PM IST
ക​ൽ​പ്പ​റ്റ: വൈ​ദ്യു​ത മേ​ഖ​ല​യെ സ്വ​കാ​ര്യ കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്ക് തീ​റെ​ഴു​തി​ക്കൊ​ടു​ക്കു​വാ​നു​ദ്ദേ​ശി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വൈ​ദ്യു​ത ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള ഇ​ല​ക്‌​ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച നി​വേ​ദ​നം രാ​ഹു​ൽ ഗാ​ന്ധി എം​പി​ക്ക് സ​മ​ർ​പ്പി​ച്ചു.
പു​തി​യ വൈ​ദ്യു​ത നി​യ​മം പൊ​തു​മേ​ഖ​ല​യി​ൽ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കേ​ര​ള​ത്തി​ലേ​ത് ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും വൈ​ദ്യു​തി പ്ര​സ​ര​ണ, വി​ത​ര​ണ, ഉ​ത്പാ​ദ​ന രം​ഗ​ങ്ങ​ൾ സ്വ​കാ​ര്യ കു​ത്ത​ക മു​ത​ലാ​ളി​മാ​ർ ക​യ്യ​ട​ക്കുന്നതിന് കാരണമാകും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​പ്പോ​ൾ ലഭി​ക്കു​ന്ന സൗ​ജ​ന്യ സേ​വ​ന​ങ്ങ​ൾ ഇ​ല്ലാ​താ​കും. വൈ​ദ്യു​തി ചാ​ർ​ജ് കു​ത്ത​നെ ഉ​യ​രു​ന്ന​തി​നും കാ​ര​ണ​മാ​കും.
തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വം ഇ​ല്ലാ​താ​കു​ക​യും ചെ​യ്യും. വൈ​ദ്യു​തി നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ന​ട​ത്തു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി ശ​ക്ത​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ സം​ഘ​ട​ന തീ​രു​മാ​നി​ച്ചു. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി ബി​ല്ലി​നെ​തി​രെ പോ​രാ​ട​ണ​മെ​ന്ന് കേ​ര​ള ഇ​ല​ക്‌​ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ആ​വ​ശ്യ​പ്പ​ട്ടു.