പുൽപള്ളി: കെസിവൈഎം മാനന്തവാടി രൂപതയുടെ മലയോര സംരക്ഷണ യാത്രയ്ക്ക് മുള്ളൻകൊല്ലി മേഖലയിലെ ഇരുളം, മുള്ളൻകൊല്ലി, പാടിച്ചിറ, സീതാമൗണ്ട്, പെരിക്കല്ലൂർ എന്നിവടങ്ങളിൽ സ്വീകരണം നൽകി. മികച്ച ജനപിന്തുണയാണ് ജാഥക്കു ലഭിച്ചത്. ഈ ജാഥ ഒരു തുടക്കമാണെന്നും ഇനിയും ശക്തമായ സമരങ്ങൾ കർഷകർക്കൊപ്പം നിന്ന് ചെയ്യുമെന്നും ജാഥ ക്യാപ്റ്റൻ ജിഷിൻ മുണ്ടക്കാതടത്തിൽ അറിയിച്ചു.
മരകാവ് യൂണിറ്റ് നടത്തിയ തെരുവ് നാടകവും വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറി. അരുണ്‍ ബെന്നി ഇലഞ്ഞിക്കൽ, ബിജു അരീക്കാട്ട്, ആന്റണി മങ്കടപ്ര, മാത്യു തറയിൽ, റോസ് മേരി തേറുക്കാട്ടിൽ, ബിബിൻ ചെന്പകര എന്നിവർ വിവിധ മേഖലകളിൽ വിഷയാവതരണങ്ങൾ നടത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, അംഗങ്ങളായ ഷിനു കച്ചിറ, ജോസ് നെല്ലേടം, രൂപത ഡയറക്ടർ അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, പെരിക്കല്ലൂർ ഫൊറോന വികാരി ഫാ. മാത്യു മേലേടം, ഫാ. സിബിച്ചൻ ചേലക്കാപ്പിള്ളി, ഫാ. ജെയ്സണ്‍ കുഴികണ്ടത്തിൽ, ഫാ പോൾ ഇടയകൊണ്ടാട്ട്, ഫാ. ജോസ് തേക്കനാടിയിൽ, ഫാ. സോണി വടയാപപറന്പിൽ, ഫാ. സജി പുതുകുളങ്ങര, ഫാ. അജിൻ ചക്കാലപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.
മുള്ളൻകൊല്ലി മേഖല ഡയറക്ടർ ഫാ. സാന്റോ അന്പലത്തറ, പ്രസിഡന്റ് ഫെബിൻ കാക്കോനൽ, സെക്രട്ടറി ജോസഫ് ഡിപ്പോയിൽ, സിസ്റ്റർ അഞ്ജലി എസ്കെഡി, ആൽബിൻ കൂട്ടുങ്കൽ, ഡൈന ടോം, ജിസ്ന രാജു, ഡായോണ ഏഴുമായിൽ, ലാലു ജോസ്, ആഗസ്റ്റിൻ മേമാട്ട് എന്നിവർ നേതൃത്വം നൽകി.