ഡോ​ണേ​റ്റ് എ ​കാ​ഫ് പ​ദ്ധ​തി: ക​ന്നു​കു​ട്ടി​ക​ളെ കൈ​മാ​റി ക​ർ​ഷ​ക​ർ
Tuesday, March 2, 2021 11:46 PM IST
പു​ൽ​പ്പ​ള്ളി: സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഡൊ​ണേ​റ്റ് എ ​കാ​ഫ് പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​രു​പ​ത്തി​യ​ഞ്ച് ക​ർ​ഷ​ക​ർ ക​ന്നു​കു​ട്ടി​ക​ളെ കൈ​മാ​റി മാ​തൃ​ക​യാ​യി. പ​ദ്ധ​തി പ്ര​കാ​രം അ​വ​ർ​ക്കു ല​ഭി​ച്ച ക​റ​വ പ​ശു​വി​ന്‍റെ ആ​ദ്യ ക​ന്നു​കു​ട്ടി​യെ ഏ​റ്റ​വും അ​ർ​ഹ​നാ​യ മ​റ്റൊ​രു ക​ർ​ഷ​ക​ന് സ​മ്മാ​ന​മാ​യി ന​ൽ​കി​യാ​ണ് അ​വ​ർ മാ​തൃ​ക​യാ​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത്തി അ​ഞ്ച് ക​ർ​ഷ​ക​രെ തെ​ര​ഞ്ഞെ​ടു​ത്താ​ണ് മൂ​ന്ന് മു​ത​ൽ എ​ഴു മാ​സം വ​രെ പ്രാ​യ​മു​ള്ള ക​ന്നു​കു​ട്ടി​ക​ളെ ന​ൽ​കി​യ​ത്.
പു​ൽ​പ്പ​ള്ളി മൃ​ഗാ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ക​ന്നു​കു​ട്ടി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തോ​ട​നു ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ഡി. തോ​മ​സ് ഡോ​ണേ​റ്റ് എ ​കാ​ഫ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ അ​നു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​ഡി​പി​ഒ കെ.​കെ. ല​ളി​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​കെ.​എ​സ്. പ്രേ​മ​ൻ, അ​സി​സ്റ്റ​ന്‍റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ എ.​കെ. ര​മേ​ശ​ൻ, വി.​ടി. ഗോ​പി​നാ​ഥ്, പി.​കെ. ര​തീ​ഷ്, പി.​ടി. സ​ന്തോ​ഷ്, പി.​കെ. സു​നി​ത, ഒ.​ആ​ർ. ബി​ന്ദു, സി.​ഡി. റോ​ഷ്ന, പി.​എം. ജ​യ, സി​ജി സാ​ബു, പി.​എം. മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.