പുൽപ്പള്ളി: പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് ഐഎൻടിയുസി പുൽപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. കെപിസിസി അംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി റീജണൽ പ്രസിഡന്റ് പി.എൻ. ശിവൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് സണ്ണി തോമസ്, വി.എം. പൗലോസ്, മണി പാന്പനാൽ, ടി.എസ്. ദിലീപ് കുമാർ, എൻ.യു. ഉലഹന്നാൻ, സിജു പൗലോസ്, സി.പി. ജോയി, ജെയ്സണ്‍ കവുങ്ങുംപള്ളിൽ, ഷിജു തെങ്ങുംമൂട്ടിൽ, സോജിഷ് സോമൻ, സി.കെ. ജോയി, അജികുമാർ, വിജയൻ, സണ്ണി, ബേബി, റെജി, ഷാരോണ്‍, ശരത് പാലമൂല, ലിജോ ജോർജ് എന്നിവർ പ്രസംഗിച്ചു.