കെ​സി​വൈ​എം മ​ല​യോ​ര സം​ര​ക്ഷ​ണ​യാ​ത്രയ്​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Friday, March 5, 2021 12:06 AM IST
മ​ക്കി​യാ​ട്: ബ​ഫ​ർ സോ​ണ്‍ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷി​ൻ മു​ണ്ട​ക്കാ​ത​ട​ത്തി​ൽ ന​യി​ക്കു​ന്ന മ​ല​യോ​ര സം​ര​ക്ഷ​ണ ജാ​ഥ​യ്ക്ക് മ​ക്കി​യാ​ട് ടൗ​ണി​ൽ ക​ല്ലോ​ടി മേ​ഖ​ലാ കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ.​ജോ ജോ ​ഒൗ​സേ​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ ഷി​ജി​ൻ മു​ണ്ട​ക്കാ​ത്ത​ത്തി​ൽ, രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ ചി​റ​ക്കേ​ത്തോ​ട്ട​ത്തി​ൽ, ജി​ജി​ൽ ജോ​സ​ഫ് കി​ഴ​ക്കാ​ര​ക്കാ​ട്ട്, ലി​ബി​ൻ മേ​പ്പു​റ​ത്ത്, കു​ഞ്ഞോം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ.​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ക​ൽ, മ​ക്കി​യാ​ട് സെ​ന്‍റ് ജൂ​ഡ് പ​ള്ളി വി​കാ​രി ഫാ. ​ജി​ൽ​സ​ണ്‍ കോ​ക്ക​ണ്ട​ത്തി​ൽ, നി​ര​വി​ൽ​പ്പു​ഴ സെ​ന്‍റ് ഏ​ലി​യാ​സ് പ​ള്ളി വി​കാ​രി ഫാ.​ജോ​ണ്‍ പ​ന​ന്തോ​ട്ടം സി​എം​ഐ, ജി​ജി​ന ക​റു​ത്തേ​ട​ത്ത്, ജി​യോ മ​ച്ചു​കു​ഴി​യി​ൽ, ഗ്രാ​ലി അ​ന്ന അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.