ക​ൽ​പ്പ​റ്റയിൽ വ​യ​നാ​ട്ടി​ൽ​നി​ന്നു​ള്ള നേ​താ​വി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ സ​മ്മ​ർ​ദം
Friday, March 5, 2021 12:06 AM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ലെ ഏ​ക ജ​ന​റ​ൽ മ​ണ്ഡ​ല​മാ​യ ക​ൽ​പ്പ​റ്റ​യി​ൽ വ​യ​നാ​ട്ടി​ൽ​നി​ന്നു​ള്ള നേ​താ​ക്ക​ളി​ൽ ഒ​രാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ സ​മ്മ​ർ​ദം. ക​ൽ​പ്പ​റ്റ സീ​റ്റ് ജി​ല്ല​യ്ക്കു പു​റ​മേ​നി​ന്നു​ള്ള നേ​താ​വി​നു ന​ൽ​കി​യേ​ക്കു​മെ​ന്നു സൂ​ച​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും പു​റ​മേ മു​സ്ലിം​ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യും സീ​റ്റ് വ​യ​നാ​ടി​നു പു​റ​ത്തു​ള്ള​വ​ർ​ക്കു ന​ൽ​ക​രു​തെ​ന്ന നി​ല​പാ​ട് കെ​പി​സി​സി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ക​ൽ​പ്പ​റ്റ​യി​ൽ ജ​ന​വി​ധി തേ​ടു​മെ​ന്നു മു​ന്പ് പ്ര​ചാ​ര​ണ​മു​ണ്ടാ​യ​പ്പോ​ൾ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​ർ ജി​ല്ല​യി​ൽ​ത്ത​ന്നെ​യു​ണ്ടെ​ന്നു മു​സ്ലിം​ലീ​ഗ് നേ​താ​ക്ക​ളി​ൽ ചി​ല​ർ തു​റ​ന്ന​ടി​ച്ചി​രു​ന്നു.
കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഘ​ട​ക​ത്തി​ൽ നേ​താ​ക്ക​ളി​ൽ ചി​ല​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക​ട​ക്കം പ്ര​ശ്ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന​ലെ ഡി​സി​സി ഓ​ഫീ​സി​ൽ പാ​ർ​ട്ടി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി, ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള എം​പി കെ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ങ്ങ​ളി​ലും ക​ൽ​പ്പ​റ്റ സീ​റ്റി​ൽ വ​യ​നാ​ട്ടി​ൽ​നി​ന്നു​ള്ള​വ​ർ​ക്കു പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​മു​യ​ർ​ന്നു. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം രാ​വി​ലെ​യും ജ​ന​റ​ൽ ബോ​ഡി യോ​ഗം ഉ​ച്ച​ക​ഴി​ഞ്ഞു​മാ​ണ് ചേ​ർ​ന്ന​ത്.
ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​യ ബ​ത്തേ​രി​യി​ലും മാ​ന​ന്ത​വാ​ടി​യി​ലും മ​ത്സ​ര​ചി​ത്രം തെ​ളി​യു​ക​യാ​ണ്. മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ​മ​ന്ത്രി​യു​മാ​യ പി.​കെ. ജ​യ​ല​ക്ഷ്മി​യും സി​റ്റിം​ഗ് എം​എ​ൽ​എ സി​പി​എ​മ്മി​ലെ ഒ.​ആ​ർ. കേ​ളു​വും ത​മ്മി​ലാ​കും മു​ഖ്യ​പോ​രാ​ട്ടം. ബ​ത്തേ​രി​യി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ കോ​ണ്‍​ഗ്ര​സി​ലെ ഐ.​സി. ബാ​ല​കൃ​ഷ്ണ​നും ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു രാ​ജി​വ​ച്ചു സി​പി​എ​മ്മി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ച എം.​എ​സ്. വി​ശ്വ​നാ​ഥ​നു​മാ​യി​രി​ക്കും അ​ങ്ക​ത്ത​ട്ടി​ലെ പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ. ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ എ​ൻ​ഡി​എ അ​ടു​ത്ത ദി​വ​സം പ്ര​ഖ്യാ​പി​ക്കും. മാ​ന​ന്ത​വാ​ടി​യി​ൽ ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ൻ​ദാ​സി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന. ബ​ത്തേ​രി​യി​ൽ എ​സ്ടി മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ പ​ള്ളി​യ​റ, വ​നി​താ​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അം​ബി​ക കേ​ളു എ​ന്നി​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു, വ​ല​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​നി​യും വ്യ​ക്ത​ത​യാ​യി​ല്ല. ഇ​ട​തു മു​ന്ന​ണി ക​ൽ​പ്പ​റ്റ സീ​റ്റ് എ​ൽ​ജെ​ഡി​ക്കാ​ണ് ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന എ​ൽ​ജെ​ഡി ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എം.​വി. ശ്രേ​യാം​സ്കു​മാ​റി​നെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യി നി​ർ​ദേ​ശി​ച്ച​ത്. എ​ങ്കി​ലും രാ​ജ്യ​സ​ഭാം​ഗ​മാ​യ ശ്രേ​യാം​സ്കു​മാ​ർ മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന സൂ​ച​ന. ജി​ല്ലാ കൗ​ണ്‍​സി​ൽ നി​ർ​ദേ​ശ​ത്തോ​ടു ശ്രേ​യാം​സ്കു​മാ​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ശ്രേ​യാം​സ്കു​മാ​റി​ന്‍റെ മ​ക​ൾ മ​യൂ​ര, അ​ടു​ത്തി​ടെ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു രാ​ജി​വ​ച്ചു എ​ൽ​ജെ​ഡി​യി​ലെ​ത്തി​യ ഡി​സി​സി സെ​ക്ര​ട്ട​റി പി.​കെ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും പാ​ർ​ട്ടി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.
കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി, കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പി.​വി. ബാ​ല​ച​ന്ദ്ര​ൻ, കെ​പി​സി​സി അം​ഗ​ങ്ങ​ളാ​യ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​എ​ൽ. പൗ​ലോ​സ് എ​ന്നി​വ​ർ ക​ൽ​പ്പ​റ്റ​യി​ൽ ജ​ന​വി​ധി തേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ജി​ല്ല​ക്കാ​രാ​യ നേ​താ​ക്ക​ളാ​ണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ ഡി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ കെ.​ഇ. വി​ന​യ​നും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ​പ​ട്ടി​ക​യി​ലു​ണ്ട്.
മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ണ് ഇ​ദ്ദേ​ഹം. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖാ​ണ് ക​ൽ​പ്പ​റ്റ സീ​റ്റി​നു​വേ​ണ്ടി ശ്ര​മി​ക്കു​ന്ന വ​യ​നാ​ടി​നു പു​റ​മേ​നി​ന്നു​ള്ള നേ​താ​ക്ക​ളി​ൽ പ്ര​മ​ഖ​ൻ. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​ർ, ഒ​ബി​സി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. ന്യൂ​ട്ട​ണ്‍ എ​ന്നി​വ​രി​ൽ ഒ​രാ​ൾ ക​ൽ​പ്പ​റ്റ​യി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കും.