മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Friday, March 5, 2021 12:06 AM IST
ക​ൽ​പ്പ​റ്റ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള ടി​ന്പ​ർ മ​ർ​ച്ച​ന്‍റ് ആ​ൻ​ഡ് സോ​മി​ൽ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​യു​ക്ത സ​മ​ര​സ​മി​തി സൗത്ത് വയനാട് ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. മ​രം നീ​ക്കം ത​ട​യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ബ​ഫ​ർ​സോ​ണ്‍ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്. ഓ​ൾ കേ​ര​ള സോ​മി​ൽ ആ​ൻ​ഡ് വു​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​എ​ൻ. അ​ഹ​മ്മ​ദ് ഹാ​ജി മാ​ർ​ച്ച് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കെ​സ്ടി​എം​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ ഇ​ടു​ക്കി ധ​ർ​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെഎ​സ്ടി​എം​എ വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​മ്മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജാ​ബി​ർ പ​ടി​ക്ക​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി കൊ​ട്ടാ​രം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി. ബെ​ന്നി, ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റ് ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ത്യു തോ​മ​സ്, അ​ഡ്വ. ഫാ​റൂ​ഖ് മു​ഹ​മ്മ​ദ്, ഫി​ലി​പ്പ് ക​ബ​ള​ക്കാ​ട്, സോ​മി​ൽ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ​ഹാ​ജി, സ​ലിം പ​ന​മ​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.