അ​ച്ച​ടി വ്യ​വ​സാ​യ സം​ര​ക്ഷ​ണ​ത്തി​നു സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം: കേ​ര​ള പ്രി​ന്‍റേഴ്സ് അ​സോ​സി​യേ​ഷ​ൻ
Friday, March 5, 2021 12:07 AM IST
ക​ൽ​പ്പ​റ്റ: പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന അ​ച്ച​ടി വ്യ​വ​സാ​യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ച്ച​ടി​ശാ​ല​ക​ളി​ൽ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വി​ദേ​ശ നി​ർ​മി​ത മേ​നി​ക്ക​ട​ലാ​സി​ന്‍റെ വി​ല കു​ത്ത​നെ ഉ​യ​രു​ക​യാ​ണ്. മേ​നി​ക്ക​ട​ലാ​സ് വി​ല കി​ലോ​ഗ്രാ​മി​നു 60 രൂ​പ​യാ​യി​രു​ന്ന​തു മൂ​ന്നു മാ​സ​ത്തി​നി​ടെ 90 രൂ​പ​യാ​യി. മ​ഷി, രാ​സ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ സാ​മ​ഗ്രി​ക​ളു​ടെ വി​ല​യും വ​ർ​ധി​ച്ചു.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ജോ​ലി​ക​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തു​മൂ​ലം അ​ച്ച​ടി​ശാ​ല​ക​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്കു ആ​ക്കം കൂ​ട്ടു​ക​യാ​ണ് സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന. ദീ​ർ​ഘ​കാ​ല ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ച്ച​ടി ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ൾ ന​ഷ്ടം സ​ഹി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മ​റ്റും അ​ച്ച​ടി ജോ​ലി​ക​ളി​ൽ ഒ​രു ഭാ​ഗം സ്വ​കാ​ര്യ പ്ര​സു​ക​ൾ​ക്കു ല​ഭ്യ​മാ​ക്കു​ന്ന​തു പ്ര​തി​സ​ന്ധി ല​ഘൂ​ക​ര​ണ​ത്തി​നു ഉ​ത​കും. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും ജി​ല്ല​യി​ലെ സ്വ​കാ​ര്യ പ്ര​സു​ക​ളെ സ​ഹാ​യി​ക്കാ​നാ​കും.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ച്ച​ടി ജോ​ലി​ക​ൾ ജി​ല്ല​യി​ലെ പ്ര​സു​ക​ൾ​ക്കു ന​ൽ​കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​യാ​റാ​ക​ണം. സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ്പ്രി​ന്‍റ് ഫാ​ക്ട​റി ന​വീ​ക​രി​ച്ചു ക​ട​ലാ​സ് ഉ​ത്പാ​ദ​നം തു​ട​ങ്ങ​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് വി.​പി. ര​ത്ന​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. മൊ​യ്തീ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​രാ​ജ​ന​ന്ദ​ന​ൻ, ക​ൽ​പ്പ​റ്റ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ. ​ബു​ഷ്ഹ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.