ചി​പ്പി​ലി​ത്തോ​ട്-​ത​ളി​പ്പു​ഴ ചു​രം ബൈ​പാ​സ്: നാ​ളെ അ​ടി​വാ​ര​ത്ത് ഉ​പ​വാ​സം
Friday, March 5, 2021 12:07 AM IST
ക​ൽ​പ്പ​റ്റ: താ​മ​ര​ശേ​രി ചു​രം റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞും വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​യും അ​ടി​ക്ക​ടി ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചി​പ്പി​ലി​ത്തോ​ട്-​മ​രു​തി​ലാ​വ്-​ത​ളി​പ്പു​ഴ ബൈ​പാ​സ് അ​ടി​യ​ന്ത​ര​മാ​യി യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
ബൈ​പാ​സി​ന്‍റെ അ​നി​വാ​ര്യ​ത​യി​ലേ​ക്കു കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്ന​തി​നു വ​യ​നാ​ട് ചു​രം ബൈ​പാ​സ് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ അ​ടി​വാ​ര​ത്ത് ഉ​പ​വാ​സം ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തി​നു ചി​ത്ര​കാ​ര​ൻ പോ​ൾ ക​ല്ലാ​നോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ഉ​പ​വാ​സ​ത്തി​ൽ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നു ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. ഹു​സൈ​ൻ​കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ആ​ർ.​ഒ. കു​ട്ട​ൻ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണി പാ​റ്റാ​നി, സെ​യ്ത് ത​ളി​പ്പു​ഴ, മൊ​യ്തു മു​ട്ടാ​യി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ചി​പ്പി​ലി​ത്തോ​ട്-​മ​രു​തി​ലാ​വ്-​ത​ളി​പ്പു​ഴ ബൈ​പാ​സ് എ​ന്ന ആ​വ​ശ്യ​ത്തി​നു കാ​ൽ നൂ​റ്റാ​ണ്ടി​ന​ടു​ത്തു പ​ഴ​ക്ക​മു​ണ്ട്. ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​നു ര​ണ്ടു ത​വ​ണ സ​ർ​വേ ന​ട​ത്തി പ്ലാ​ൻ ത​യാ​റാ​ക്കി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ചു​ര​ത്തി​ലെ ചി​പ്പി​ലി​ത്തോ​ട് ജം​ഗ്ഷ​നി​ൽ​നി​ന്നു 14.5 കി​ലോ​മീ​റ്റ​റാ​ണ് ത​ളി​പ്പു​ഴ​യി​ലേ​ക്കു ദൂ​രം. പു​തി​യ തു​ഷാ​ര​ഗി​രി റോ​ഡ് ഉ​പ​യോ​ഗി​ച്ചാ​ൽ ദൂ​രം ര​ണ്ടു കി​ലോ​മീ​റ്റ​ർ കു​റ​യും. റോ​ഡ് നി​ർ​മാ​ണ​ത്തി​നു കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വ​നാ​തി​ർ​ത്തി​വ​രെ ആ​വ​ശ്യ​മാ​യ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ര​ണ്ട​ര കി​ലോ​മീ​റ്റ​റാ​ണ് വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ട​ത്. വ​യ​നാ​ട് ജി​ല്ല​യി​ലെ ഭാ​ഗ​ത്തു വ​ന​ഭൂ​മി​യി​ൽ നി​ല​വി​ലെ കൂ​പ്പ് റോ​ഡ് വി​ക​സി​പ്പി​ച്ചാ​ൽ മ​തി​യാ​കും. നി​ർ​മാ​ണ​ത്തി​നു ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ത​യാ​റാ​യാ​ൽ ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​കും. എ​ന്നാ​ൽ റോ​ഡി​നാ​യി വ​ന​ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​തി​നു കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും കൂ​ട്ടാ​ക്കു​ന്നി​ല്ല. ഈ ​അ​വ​സ്ഥ​യ്ക്കു മാ​റ്റം ഉ​ണ്ടാ​ക​ണം. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള എം​പി​മാ​രും എം​എ​ൽ​എ​മാ​രും വി​ഷ​യ​ത്തി​ൽ യോ​ജി​ച്ച് ഇ​ട​പെ​ട​ണം. വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി​യെ നേ​രി​ൽ​ക്ക​ണ്ട് ബൈ​പാ​സി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്ത​ണം. ജ​ന​പ്ര​തി​നി​ധി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ശ​ഠി​ച്ചാ​ൽ പ്ര​വൃ​ത്തി​ക്കാ​വ​ശ്യ​മാ​യ വ​ന​ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രാ​ല​യം ത​യാ​റാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.