ട്ര​ഷ​റി സ്തം​ഭ​നം ഇ​ട​തു സ​ർ​ക്കാ​ർ തു​ട​ർ​ക്ക​ഥ​യാ​ക്കി: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
Saturday, March 6, 2021 12:31 AM IST
ക​ൽ​പ്പ​റ്റ: ഖ​ജ​നാ​വി​ലെ പ​ണം മു​ഴു​വ​ൻ സ​ർ​ക്കാ​ർ സ്പോ​ണ്‍​സേ​ർ​ഡ് പ​ര​സ്യ​ങ്ങ​ൾ​ക്കും പി​ആ​ർ ഏ​ജ​സി​ക​ൾ​ക്കും വാ​രി​ക്കോ​രി​ക്കൊ​ടു​ത്ത് കാ​ലി​യാ​ക്കി​യ ശേ​ഷം സോ​ഫ്റ്റ് വെ​യ​റി​ന്‍റെ പേ​രു​പ​റ​ഞ്ഞ് ട്ര​ഷ​റി സ്തം​ഭ​നം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ശ​ന്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

സ്വ​ന്ത​ക്കാ​ർ​ക്കും പാ​ർ​ട്ടി​ക്കാ​ർ​ക്കും പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ച്ച് സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക സ്ഥി​തി ത​ക​ർ​ത്ത​തി​ന്‍റെ പ​രി​ണി​ത ഫ​ല​മാ​ണ് ഇ​തെ​ന്ന് ജി​ല്ലാ ട്ര​ഷ​റി​ക്കു മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ് പ​റ​ഞ്ഞു.

തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ട്ര​ഷ​റി സ്തം​ഭ​നം ഒ​ഴി​വാ​ക്കു​ക, ട്ര​ഷ​റി വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ന്‍റ​ന്‍റ്, ടൈ​പ്പി​സ്റ്റ് ത​സ്തി​ക​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ശ​ന്പ​ള ക​മ്മീ​ഷ​ൻ ശു​പാ​ർ​ശ ത​ള്ളി​ക്ക​ള​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധ ധ​ർ​ണ. ലൈ​ജു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​അ​ജി​ത്ത്കു​മാ​ർ, സി.​ആ​ർ. അ​ഭി​ജി​ത്ത്, ഗ്ലോ​റി​ൻ സെ​ക്വീ​ര, കെ.​എ. ജോ​സ്, റോ​ബി​ൻ​സ​ണ്‍ ദേ​വ​സി, പി.​ജെ. ഷി​ജു, റെ​ജീ​സ് കെ. ​തോ​മ​സ്, സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.