കെ​സി​വൈ​എം മ​ല​യോ​ര സം​ര​ക്ഷ​ണ​യാ​ത്ര സ​മാ​പ​ന​വും ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ റാ​ലി​യും ഇ​ന്ന്
Saturday, March 6, 2021 12:31 AM IST
മാ​ന​ന്ത​വാ​ടി: കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഫ​ർ സോ​ണ്‍ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന മ​ല​യോ​ര സം​ര​ക്ഷ​ണ യാ​ത്ര 55 ഓ​ളം സ്ഥ​ല​ങ്ങ​ൾ പി​ന്നി​ട്ട്
ഇ​ന്ന് മാ​ന​ന്ത​വാ​ടി​യി​ൽ സ​മാ​പി​ക്കും. കേ​ര​ള​ത്തി​ലെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മാ​യി 3.4 കി​ലോ​മീ​റ്റ​ർ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റി ബ​ഫ​ർ സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​ര പ്ര​ദേ​ശ​വാ​സി​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന ഈ ​ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ച്ച് പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം മ​നു​ഷ്യ​ന് ത​ന്‍റെ മ​ണ്ണി​ൽ ജീ​വി​ക്കു​ന്ന​തി​നു​ള്ള പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ്് ഫെ​ബ്രു​വ​രി 18 മു​ത​ൽ യാ​ത്ര ആ​രം​ഭി​ച്ച​ത്. വൈ​കി​ട്ട് 3.30 ന് ​ന​ട​ക്കു​ന്ന ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​റാ​ലി​യോ​ടും പൊ​തു​സ​മ്മേ​ള​ന​ത്തോ​ടും കൂ​ടെ യാ​ത്ര മാ​ന​ന്ത​വാ​ടി​യി​ൽ സ​മാ​പി​ക്കും.