സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം കോ​ണ്‍​ഗ്ര​സിന് ത​ല​വേ​ദ​ന​യാകുന്നു
Saturday, March 6, 2021 12:31 AM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച കോ​ണ്‍​ഗ്ര​സ് ഇ​ന്നു തു​ട​ങ്ങാ​നി​രി​ക്കെ ജി​ല്ല​യി​ലെ ഏ​ക ജ​ന​റ​ൽ മ​ണ്ഡ​ല​മാ​യ ക​ൽ​പ്പ​റ്റ സീ​റ്റി​നു​വേ​ണ്ടി ഐ ​ഗ്രൂ​പ്പ് പി​ടി​മു​റു​ക്കി. സീ​റ്റ് ത​ങ്ങ​ൾ​ക്കു കി​ട്ട​ണ​മെ​ന്നു ജി​ല്ല​യി​ലെ ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ൾ പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ടു ആ​വ​ശ്യ​പ്പെ​ട്ടു. മ​റി​ച്ചു തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ മ​ണ്ഡ​ല​ത്തി​ൽ പാ​ർ​ട്ടി​ക്കു ഹി​ത​ക​ര​മ​ല്ലാ​ത്ത വി​ധ​ത്തി​ൽ പ്ര​വ​ർ​ത്ത​ക വി​കാ​രം പ്ര​തി​ഫ​ലി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി.
പാ​ർ​ട്ടി​യി​ലെ എ ​വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി. ​സി​ദ്ദി​ഖ്, കെ.​സി. റോ​സ​ക്കു​ട്ടി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗം പി.​പി. ആ​ലി, കെ​പി​സി​സി അംഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കെ.​ഇ. വി​ന​യ​ൻ എ​ന്നി​വ​രെ ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ലേ​ക്കു പ​രി​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഐ ​ഗ്രൂ​പ്പ് നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്. ജി​ല്ല​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യാ​ണ് ഐ ​ഗ്രൂ​പ്പി​നെ ന​യി​ക്കു​ന്ന​ത്. കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പി.​വി. ബാ​ല​ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം, അംഗവും ഡി​സി​സി മു​ൻ പ്ര​സി​ന്‍റു​മാ​യ കെ.​എ​ൽ. പൗ​ലോ​സ് എ​ന്നി​വ​ർ ഗ്രൂ​പ്പി​ലെ പ്ര​മു​ഖ​രാ​ണ്. ഗ്രൂ​പ്പ് നേ​താ​ക്ക​ളി​ൽ ബാ​ല​കൃ​ഷ്ണ​ൻ ബ​ത്തേ​രി പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാം ത​വ​ണ​യും ജ​ന​വി​ധി തേ​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ജി​ല്ല​യി​ലെ മൂ​ന്നു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും കാ​ല​ങ്ങ​ളാ​യി ഐ ​ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ളാ​ണ് മ​ത്സ​രി​ച്ചു​വ​ന്നി​രു​ന്ന​ത്. മാ​ന​ന്ത​വാ​ടി​യി​ൽ(​വ​ട​ക്കേ വ​യ​നാ​ട്) 2011 വ​രെ ഐ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ജ​ന​വി​ധി തേ​ടി​യ​ത്. 2011ൽ ​രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പ്ര​ത്യേ​ക താ​ത്പ​ര്യം അ​നു​സ​രി​ച്ചാ​ണ് എ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള പി.​കെ. ജ​യ​ല​ക്ഷ്മി സ്ഥാ​നാ​ർ​ഥി​യാ​യ​ത്. ഇ​തോ​ടെ മ​ണ്ഡ​ലം എ ​ഗ്രൂ​പ്പി​ന്‍റെ വ​രു​തി​യി​ലാ​യി. 2016ൽ ​മാ​ന​ന്ത​വാ​ടി​യി​ൽ മ​ത്സ​രി​ച്ചു​തോ​റ്റ ജ​യ​ല​ക്ഷ്മി ഇ​ത്ത​വ​ണ​യും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. ഐ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടി​നി​ടെ മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ. നി​ല​വി​ൽ എ ​ഗ്രൂ​പ്പി​ലു​ള്ള കെ.​സി. റോ​സ​ക്കു​ട്ടി​യും എ​ൻ.​ഡി. അ​പ്പ​ച്ച​നും ഐ ​ഗ്രൂ​പ്പ് അ​ക്കൗ​ണ്ടി​ലാ​ണ് ബ​ത്തേ​രി​യി​ൽ ജ​ന​വ​ധി തേ​ടി​യ​ത്. ഐ ​ഗ്രൂ​പ്പി​ന്‍റെ കു​ത്ത​ക മ​ണ്ഡ​ല​മാ​യി​രു​ന്നു ക​ൽ​പ്പ​റ്റ.
മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ൽ ജ​ന​വി​ധി നേ​ടി​യ കെ.​ജി. അ​ടി​യോ​ടി(1977), എം. ​ക​മ​ലം(1980,1082), കെ.​കെ. രാ​മ​ച​ന്ദ്ര​ൻ(1991,1996,2001, 2006) എ​ന്നി​വ​ർ ഐ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. 2011ലും 2016​ലും കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ക​ക്ഷി​യാ​യ ജ​ന​താ​ദ​ളാ​ണ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച​ത്. ഇ​ത്ത​വ​ണ ജ​ന​താ​ദ​ൾ(​എ​ൽ​ജെ​ഡി) ഇ​ട​തു മു​ന്ന​ണി​യി​ലാ​യ​തോ​ടെ​യാ​ണ് ക​ൽ​പ്പ​റ്റ സീ​റ്റ് കോ​ണ്‍​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി​യ​ത്.
കോ​ണ്‍​ഗ്ര​സി​ലെ എ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള സം​ഷാ​ദ് മ​ര​യ്ക്കാ​റാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും തു​ല്യ​ബ​ല​മു​ള്ള​താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് സം​ഷാ​ദ് പ്ര​സി​ഡ​ന്‍റാ​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​നു, ഭ​ര​ണ​സ​മി​തി​യി​ൽ അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ഐ ​ഗ്രൂ​പ്പ് വാ​ശി​പി​ടി​ച്ചി​രു​ന്നി​ല്ല.
ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു അ​വ​സ​രം കി​ട്ട​ണ​മെ​ന്നാ​ണ് ഐ ​ഗ്രൂ​പ്പ് ശാ​ഠ്യം പി​ടി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​യി​ൽ ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു ജി​ല്ല​യി​ൽ​നി​ന്നു​ള്ള ഗൂ​പ്പ് നേ​താ​ക്ക​ൾ ര​മേ​ശ് ചെ​ന്ന​ത്ത​ല ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന നേ​താ​ക്ക​ളോ​ടു അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​മു​ണ്ട്.
കോ​ണ്‍​ഗ്ര​സി​നു വി​ജ​യ സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ൽ​പ്പ​റ്റ. ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യും മു​ട്ടി​ൽ, കോ​ട്ട​ത്ത​റ, ത​രി​യോ​ട്, മൂ​പ്പൈ​നാ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ, ക​ണി​യാ​ന്പ​റ്റ, മേ​പ്പാ​ടി, പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി, വൈ​ത്തി​രി പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നി​യോ​ജ​ക​മ​ണ്ഡ​ലം. ഇ​തി​ൽ പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി, വൈ​ത്തി​രി പ​ഞ്ചാ​യ​ത്തു​ക​ൾ ഒ​ഴി​കെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ നി​ല​വി​ൽ യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ 73,086 വോ​ട്ടാ​ണ് യു​ഡി​എ​ഫി​നു ല​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫ് 68,481 വോ​ട്ട് നേ​ടി. 14,601 വോ​ട്ട് എ​ൻ​ഡി​എ ക​ര​സ്ഥ​മാ​ക്കി. 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ​ഗാ​ന്ധി​ക്കു 1,01,229 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. 37,475 വോ​ട്ടാ​ണ് എ​ൽ​ഡി​എ​ഫി​നു നേ​ടാ​നാ​യ​ത്.
2011ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലാ​യി​രു​ന്ന എ​സ്ജെ​ഡി സ്ഥാ​നാ​ർ​ഥി എം.​വി. ശ്രേ​യാം​സ്കു​മാ​ർ 18,169 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് സി​പി​എ​മ്മി​ലെ പി.​എ. മു​ഹ​മ്മ​ദി​നെ തോ​ൽ​പ്പി​ച്ച​ത്. ഇ​തേ മ​ണ്ഡ​ല​ത്തി​ലാ​ണ് 2016ൽ ​സി​പി​എ​മ്മി​ലെ സി.​കെ. ശ​ശീ​ന്ദ്ര​ൻ 13,083 വോ​ട്ടി​നു ശ്രേ​യാം​സ്കു​മാ​റി​നെ വീ​ഴ്ത്തി​യ​ത്.