കൽപ്പറ്റ: ഇന്ധന വില വർധനയ്ക്കെതിരേ വനിതാലീഗ് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ അടുപ്പുകൂട്ടി സമരം നടത്തി. മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റസാഖ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. വനിതാലീഗ് ജില്ല പ്രസിഡന്റ് ബഷീറ അബൂബക്കർ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്തു.
റസീന അബ്ദുൾഖാദർ, എ.പി ഹമീദ്, കെ.ബി നസീമ, പി.പി ഷൈജൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, ജില്ലാ ഭാരവാഹികളായ സൽമാ മോയി, കെ. കുഞ്ഞായിഷ, ബീന അബൂബക്കർ, കെ.കെ.സി. മൈമൂന, ബ്ലോക്ക് അംഗങ്ങളായ അസ്മ ഹമീദ്, ലക്ഷ്മി കേളു, ആയിഷാബി, മുനിസിപ്പൽ കൗണ്‍സിലർമാരായ റൈഹാനത്ത് വടക്കേതിൽ, വി. ശ്രീജ, സാജിത, ഒ. സരോജനി, ജില്ലാ ജനറൽ സെക്രട്ടറി സൗജത്ത് ഉസ്മാൻ, ബാനു പുളിക്കൽ എന്നിവർ പ്രസംഗിച്ചു.