ഭ​ക്ഷ്യ​സ​ബ്സി​ഡി​യി​ൽ കു​റ​വു വ​രു​ത്താ​നു​ള്ള നീ​ക്കം വി​ല​ക്ക​യ​റ്റ​മു​ണ്ടാ​ക്കും: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Saturday, March 6, 2021 12:31 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഭ​ക്ഷ്യ​സ​ബ്സി​ഡി​യി​ൽ കു​റ​വു വ​രു​ത്തു​വാ​നു​ള്ള കേ​ന്ദ്ര നീ​തി ആ​യോ​ഗി​ന്‍റെ ശു​പാ​ർ​ശ കേ​ര​ള​ത്തി​ൽ വ​ലി​യ തോ​തി​ൽ ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ൾ​ക്ക് വി​ല​ക്ക​യ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ ചൂ​ണ്ടി​ക്കാ​ട്ടി.
നി​ർ​ദ്ദേ​ശം പു​നഃ​പ​രി​ശോ​ധി​ക്ക​ണം. ഇ​വ​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് നി​ല​വി​ലു​ള്ള വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളെ സം​ബ്സി​ഡ​യി​ൽ നി​ന്നും പു​റം​ത​ള്ളും.
ഭ​ക്ഷ്യ​ക്ക​മ്മി സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ന് നി​ല​വി​ലു​ള്ള 80.80 ല​ക്ഷം കാ​ർ​ഡു​ട​മ​ക​ളി​ൽ പ​കു​തി​പ്പേ​ർ​ക്ക് പോ​ലും ഇ​പ്പോ​ൾ സ​ബ്സി​ഡി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ഭ​ക്ഷ്യ​ക്ക​മ്മി ഇ​ല്ലാ​ത്ത ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം കേ​ര​ള​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം അ​നു​വ​ദി​ക്കു​ന്നു​മു​ണ്ട്.
ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും നി​ല​വി​ലു​ള്ള അ​നു​പാ​തം വ​ർ​ധി​പ്പി​ക്കു​ക​യും ഭ​ക്ഷ്യ​ധാ​ന്യം കൂ​ടു​ത​ൽ അ​നു​വ​ദി​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്.
കേ​ര​ള​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞു വ​ന്നി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യ​ഥാ​ർ​ത്ഥ വ​സ്തു​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള​ത്തി​ന് അ​ർ​ഹ​മാ​യ വി​ഹി​തം ല​ഭ്യ​മാ​ക്കാ​നു​ള്ള കൃ​ത്യ​മാ​യ മാ​ർ​ഗ​രേ​ഖ​യാ​ണ് നീ​തി ആ​യോ​ഗി​ൽ നി​ന്നും ഉ​ണ്ടാ​വേ​ണ്ട​തെ​ന്നും കെ.​ജെ. ദേ​വ​സ്യ പ​റ​ഞ്ഞു.