മു​ന്ന​റി​യി​പ്പി​ല്ലാ​തെ മൃ​ഗാ​ശു​പ​ത്രി സ​ബ് സെ​ന്‍റ​ർ നി​ർ​ത്ത​ലാ​ക്കി; ക്ഷീ​ര​ക​ർ​ഷ​ക​ർ ദു​രി​തത്തിൽ
Saturday, March 6, 2021 12:37 AM IST
മാ​ന​ന്ത​വാ​ടി: മു​ന്ന​റി​യി​പ്പി​ല്ലാ​തെ പി​ലാ​ക്കാ​വ് മ​ണി​യം​കു​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മൃ​ഗാ​ശു​പ​ത്രി സ​ബ് സെ​ന്‍റ​ർ നി​ർ​ത്ത​ലാ​ക്കി​യ​താ​യി ക്ഷീ​ര ക​ർ​ഷ​ക സ​മി​തി അ​റി​യി​ച്ചു.
1997-98 കാ​ല​ഘ​ട്ട​ത്തി​ൽ മാ​ന​ന്ത​വാ​ടി മൃ​ഗാ​ശു​പ​ത്രി​ക്ക് കീ​ഴി​ൽ ആ​രം​ഭി​ച്ച​താ​ണ് പി​ലാ​ക്കാ​വ് മ​ണി​യം​കു​ന്നി​ലെ സ​ബ് സെ​ന്‍റ​ർ. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​വും കെ​ട്ടി​ട​വും നി​ർ​മി​ച്ച് ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന സ​ബ് സെ​ന്‍റ​റാ​ണ് മൂ​ന്ന് മാ​സം മു​ന്പ് യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​ത്.
സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​തി​നാ​ൽ പ്ര​ദേ​ശ​ത്തെ ക്ഷീ​ര​ക​ർ​ഷ​ക​ർ ഏ​റെ ദു​രി​ത​ത്തി​ലു​മാ​ണ്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്കാ​യി എ​ട്ട് കി​ലോ​മീ​റ്റ​ർ താ​ണ്ടി മാ​ന​ന്ത​വാ​ടി മൃ​ഗാ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക്.
ജി​ല്ലാ ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ​ക്കും മ​ന്ത്രി​ക്കു​മ​ട​ക്കം പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ദി​വ​സം ത​ന്നെ മാ​ന​ന്ത​വാ​ടി മൃ​ഗാ​ശു​പ​ത്രി​ക്ക് മു​ന്പി​ൽ സ​മ​രം ന​ട​ത്തു​മെ​ന്നും പ്ര​ദേ​ശ​ത്തെ ക്ഷീ​ര​ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​ആ​ർ. ദി​ന​ക​ര​ൻ, ആ​ന്‍റ​ണി കു​രി​ശി​ങ്ക​ൽ, യു.​കെ. രാ​ജ​ൻ, രാ​ജേ​ഷ് പ​ത്താ​യ​പു​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.