ഓ​പ്പ​ണ്‍ കാ​ൻ​വാ​സ് സി​ഗ്നേ​ച്ച​ർ കാ​ന്പ​യി​ൻ
Sunday, March 7, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്സ് എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ല​ക്ട​റ​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ പ്രോ​ഗ്രാം (സ്വീ​പ്), ക്യാ​ച്ച് ദ ​റെ​യ്ൻ എ​ന്നീ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സി​ഗ്നേ​ച്ച​ർ കാ​ന്പ​യി​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​ര​വി​കു​മാ​ർ, നെ​ഹ്റു യു​വ കേ​ന്ദ്ര യു.​എ​ൻ.​വി ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ർ ആ​ർ.​എ​സ് ഹ​രി, നാ​ഷ​ണ​ൽ യൂ​ത്ത് വോ​ള​ന്‍റി​യ​ർ കെ.​എ അ​ഭി​ജി​ത്ത്, ആ​ർ.​രേ​ഷ്മ, എം.​ന​യ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗ്രാ​മീ​ണ ഫു​ട്ബോ​ൾ​വോ​ളി​ബോ​ൾ മേ​ള​ക​ൾ, സ്വീ​പ്ജ​ല​സം​ര​ക്ഷ​ണ ബോ​ധ​വ​ൽ​ക്ക​ര​ണ മാ​ജി​ക് ഷോ, ​സെ​മി​നാ​റു​ക​ൾ, മി​നി മാ​ര​ത്തോ​ണ്‍, സൈ​ക്ലിം​ഗ്, ജി​ല്ലാ യൂ​ത്ത് പാ​ർ​ല​മെ​ന്‍റ്, തെ​രു​വ് നാ​ട​കം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ക്യാം​പെ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.