വെ​ള്ള​രി കൃ​ഷി​യി​ലും മി​ക​വ് തെ​ളി​യി​ച്ച് മു​ൻ​കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ
Friday, April 9, 2021 1:14 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഒ​രു​കാ​ല​ത്ത് ക​ളി​ക്ക​ള​ത്തി​ൽ തി​ള​ങ്ങി​നി​ന്നി​രു​ന്ന പ​ഴ​യ​കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ വീ​ണ്ടും ഒ​ന്നി​ച്ചു. എ​ടാ​ട്ടു​മ്മ​ലി​ലെ കി​ഴ​ക്കെ​ക​ര വ​യ​ലി​ലാ​ണ് മു​ൻ​കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ വെ​ള്ള​രി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ച​ത്. എ​ടാ​ട്ടു​മ്മ​ൽ സു​ഭാ​ഷ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ പ​ഴ​യ​കാ​ല താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രു​മാ​യ സി. ​ത​മ്പാ​ൻ, പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​രോ​ടൊ​പ്പം മു​ൻ​കാ​ല ക​ളി​ക്കാ​രാ​യ ടി. ​ദാ​മോ​ദ​ര​ൻ പ​ണി​ക്ക​ർ, എം. ​നാ​രാ​യ​ണ​ൻ, സി. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് കൃ​ഷി​യി​ട​ത്തി​ൽ വീ​ണ്ടും ഗോ​ൾ​വ​ല കു​ലു​ക്കി​യ​ത്.