മ​ക​ന്‍റെ സ്നേ​ഹി​ത​ൻ പെ​ട്രോ​ൾ ഒ​ഴി​ച്ചു തീ​കൊ​ളു​ത്തി​യ വീ​ട്ട​മ്മ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു
Friday, April 9, 2021 10:41 PM IST
മീ​ന​ങ്ങാ​ടി: മ​ക​ന്‍റെ സ്നേ​ഹി​ത​ൻ പെ​ട്രോ​ൾ ഒ​ഴി​ച്ചു തീ​കൊ​ളു​ത്തി​യ വീ​ട്ട​മ്മ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. മീ​ന​ങ്ങാ​ടി മു​ര​ണി ക​ള​ത്തി​ങ്ക​ൽ ഷം​സു​ദ്ദീ​ന്‍റെ ഭാ​ര്യ ഉ​മൈ​ബ​ത്താ​ണ്(45) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി മ​രി​ച്ച​ത്.

മാ​ർ​ച്ച് 29നാ​ണ് ഉ​മൈ​ബ​ത്തി​നു ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു നീ​രോ​ട്ടു​കു​ടി ശ്രീ​കാ​ന്തി​നെ(35) അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. മു​ര​ണി ക​നാ​ൽ പാ​ല​ത്തി​ന​ടു​ത്തു​വ​ച്ചാ​ണ് ശ്രീ​കാ​ന്ത് അ​തി​ക്ര​മം കാ​ട്ടി​യ​ത്. ഉ​മൈ​ബ​ത്തി​ന്‍റെ മ​ക​ന്‍റെ സു​ഹൃ​ത്താ​ണ് ശ്രീ​കാ​ന്ത്. ഇ​വ​ർ ത​മ്മി​ൽ അ​ടു​ത്ത​കാ​ല​ത്തു സാ​ന്പ​ത്തി​ക ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു.