വ​നം വ​കു​പ്പി​നു കീ​ഴി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ: നി​യ​മ​യു​ദ്ധ​ത്തി​നു വീ​ണ്ടും ക​ള​മൊ​രു​ക്കം
Saturday, April 10, 2021 12:46 AM IST
ക​ൽ​പ്പ​റ്റ: വ​നം വ​കു​പ്പി​നു കീ​ഴി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വീ​ണ്ടും നി​യ​മ​യു​ദ്ധ​ത്തി​നു ക​ള​മൊ​രു​ക്കം. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ ഉ​പാ​ധി​ക​ളോ​ടെ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ഉ​ന്ന​ത നീ​തി​പീ​ഠ​ത്തെ സ​മീ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി.

സം​സ്ഥാ​ന​ത്തു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യും വാ​ഹ​ക​ശേ​ഷി നി​ർ​ണ​യി​ക്കാ​തെ​യും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കാ​തെ​യും വ​നം​വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നു ഉ​ത്ത​ര​വു തേ​ടി പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി അ​ടു​ത്തി​ടെ ഉ​ത്ത​ര​വാ​യ​ത്.

സ​മി​തി​യു​ടെ ഹ​ർ​ജി​യി​ൽ 2019 മാ​ർ​ച്ച് 21നു ​ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ മേ​പ്പാ​ടി റേ​ഞ്ചി​ലു​ള്ള സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം, ചെ​ന്പ്ര​മ​ല, ചെ​ത​ല​ത്ത് റേ​ഞ്ചി​ലെ കു​റു​വ ദ്വീ​പ് സ​മൂ​ഹം, ക​ൽ​പ്പ​റ്റ റേ​ഞ്ചി​ലെ പ​ടി​ഞ്ഞാ​റ​ത്ത​റ മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വ അ​ട​ച്ചി​ട്ടി​രു​ന്നു.

കു​റു​വ​യി​ൽ ഇ​ന്നു മു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ അ​നു​വ​ദി​ക്കാ​നാ​ണ് വ​നം വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഹൈ​ക്കോ​ട​തി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​മാ​യി​രി​ക്കും കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. ദി​വ​സം 1,150 പേ​രെ​യാ​ണ് ദ്വീ​പി​ൽ അ​നു​വ​ദി​ക്കു​ക. രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു 3.30 വ​രെ​യാ​ണ് പ്ര​വേ​ശ​നം. പ​യ്യ​ന്പ​ള്ളി പാ​ൽ​വെ​ളി​ച്ചം, പു​ൽ​പ്പ​ള്ളി പാ​ക്കം ചെ​റി​യ​മ​ല എ​ന്നി​വി​ട​ങ്ങ​ൾ കു​റു​വ ദ്വീ​പി​ലേ​ക്കു​ള്ള എ​ൻ​ട്രി പോ​യി​ന്‍റു​ക​ളാ​ണ്. ചെ​റി​യ​മ​ല ഭാ​ഗ​ത്തു വ​ന സം​ര​ക്ഷ​ണ സ​മി​തി മു​ഖേ​ന​യും പാ​ൽ​വെ​ളി​ച്ചം ഭാ​ഗ​ത്തു ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലു​മാ​യി സ​ഹ​ക​രി​ച്ചു​മാ​ണ് വ​നം വ​കു​പ്പ് വി​നോ​ദ​സ​ഞ്ചാ​രം നി​യ​ന്ത്രി​ക്കു​ന്ന​ത്.

തെ​ക്കേ വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ ചെ​ത​ല​യം റേ​ഞ്ചി​ൽ പാ​തി​രി സെ​ക‌്ഷ​നി​ലാ​ണ് കു​റു​വ ദ്വീ​പ് സ​മൂ​ഹം. ക​ബ​നി ന​ദി​യി​ൽ കൂ​ട​ൽ​ക​ട​വി​നും ബാ​വ​ലി പാ​പ​നാ​ശി​ക്കു​മി​ട​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ തു​രു​ത്തു​ക​ളാ​ണ് കു​റു​വ ദ്വീ​പ് സ​മൂ​ഹ​മെ​ന്നു അ​റി​യ​പ്പെ​ടു​ന്ന​ത്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഏ​ക ശു​ദ്ധ​ജ​ല ദ്വീ​പ് എ​ന്ന പ്ര​ത്യേ​ക​ത​യും ജൈ​വ വൈ​വി​ധ്യ സ​മൃ​ദ്ധ​മാ​യ കു​റു​വ​യ്ക്കു​ണ്ട്.
ക​ബ​നി ന​ദി​യി​ലെ പാ​ൽ​വെ​ളി​ച്ച​ത്തി​നും ചെ​റി​യ​മ​ല​യ്ക്കും ഇ​ട​യി​ലു​ള്ള ര​ണ്ട് വ​ലി​യ തു​രു​ത്തു​ക​ളി​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​രം. നേ​ര​ത്തേ ഏ​ഴ് തു​രു​ത്തു​ക​ളി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​യി​രു​ന്നു. ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ​വും സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​നോ​ദ​സ​ഞ്ചാ​രം ര​ണ്ടു തു​രു​ത്തു​ക​ളി​ലാ​യി കു​റ​ച്ച​ത്. 2011 ഡി​സം​ബ​ർ 28നു ​ദ്വീ​പു കാ​ണാ​നെ​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ ക​ബ​നി​യി​ൽ മു​ങ്ങി​മ​രി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം ദ്വീ​പ് സ​മൂ​ഹ​ത്തി​ലെ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നി​ല്ല.

ഏ​താ​നും വ​ർ​ഷം മു​ന്പു​വ​രെ കു​റു​വ ദ്വീ​പി​ൽ ദി​വ​സം പ്ര​വേ​ശി​പ്പി​ക്കാ​വു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല. വാ​ഹ​ക​ശേ​ഷി നി​ർ​ണ​യി​ക്കാ​തെ സ​ഞ്ചാ​രി​ക​ളെ അ​നു​വ​ദി​ക്കു​ന്ന​തു ദ്വീ​പു​ക​ളി​ൽ ജൈ​വ​വൈ​വി​ധ്യ​ത്തി​ന്‍റെ നാ​ശ​ത്തി​നും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്നു പ​രാ​തി ഉ​യ​ർ​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നു സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​നം വ​കു​പ്പ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കു​റു​വ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ വ​നം വ​കു​പ്പി​നു​കീ​ഴി​ലു​ള്ള വി​നോ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നു അ​ട​ച്ച​ത്.

കു​റു​വ ദ്വീ​പി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു സു​ര​ക്ഷി​ത​മാ​യി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തി​നു ഒ​രു​ക്കം വ​നം വ​കു​പ്പ് പൂ​ർ​ത്തി​യാ​ക്കി​വ​രി​ക​യാ​ണ്. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം തു​റ​ക്കു​ന്ന​തു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പു​റ​മേ പ്ര​ദേ​ശ​ത്തു മു​ന്പു സം​രം​ഭ​ങ്ങ​ൾ ന​ട​ത്തി​യ​വ​രെ​യും ആ​ഹ്ലാ​ദ​ത്തി​ലാ​ക്കി.