സ്വ​യം​സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സം: തു​ക 15 ല​ക്ഷം രൂ​പ​യാ​ക്കി
Saturday, April 10, 2021 12:46 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്രാ​വി​ഷ്കൃ​ത സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ വ​ന​ത്തി​ൽ​നി​ന്നു മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന ഓ​രോ യോ​ഗ്യ​താ​കു​ടും​ബ​ത്തി​നും ന​ൽ​കു​ന്ന തു​ക 15 ല​ക്ഷം രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഉ​ത്ത​ര​വാ​യി. രാ​ജ്യ​ത്തെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലും ക​ടു​വാ​സ​ങ്കേ​ത​ങ്ങ​ളി​ലും ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ഒ​രു യോ​ഗ്യ​താ​കു​ടും​ബ​ത്തി​നു 10 ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കി​യി​രു​ന്ന​ത്.
ഒ​രു വീ​ട്ടി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​ണ്‍​മ​ക്ക​ൾ, അ​വി​വാ​ഹി​ത​രാ​യ പെ​ണ്‍​മ​ക്ക​ൾ, വി​ധ​വ​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​രെ പ്ര​ത്യേ​കം ക​ണ​ക്കി​ലെ​ടു​ത്താ​ണ് യോ​ഗ്യ​താ​കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം നി​ർ​ണ​യി​ക്കു​ന്ന​ത്. മു​ൻ​കാ​ല പ്രാ​ബ​ല്യം ഇ​ല്ലാ​തെ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
കാ​ടി​നു​ള്ളി​ൽ ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ 2006ൽ ​ആ​വി​ഷ്ക​രി​ച്ച​താ​ണ് സ്വ​യം​സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി. യോ​ഗ്യ​താ​കു​ടും​ബ​ങ്ങ​ളെ വ​നം വ​കു​പ്പ് സ്വ​ന്തം നി​ല​യ്ക്കു ഭൂ​മി ക​ണ്ടെ​ത്തി വീ​ടും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും ഒ​രു​ക്കി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന രീ​തി​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നി​ടെ ഭൂ​മി വി​ല​യി​ലും വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ച്ചെ​ല​വി​ലും ഉ​ണ്ടാ​യ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്തു സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ പ്ര​തി​ഫ​ല​ത്തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും മ​റ്റും കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
സം​സ്ഥാ​ന​ത്തു വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ മാ​ത്ര​മാ​ണ് കേ​ന്ദ്രാ​വി​ഷ്കൃ​ത സ്വ​യം​സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കേ​ര​ള വ​നം ഗ​വേ​ഷ​ണ കേ​ന്ദ്രം പ​ഠ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യ 14 ഗ്രാ​മ​ങ്ങ​ളി​ലെ 800 വീ​ട്ടു​കാ​രെ​യാ​ണ് പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.
ഇ​തി​ന​കം 10 ഗ്രാ​മ​ങ്ങ​ളി​ലെ 560 വീ​ട്ടു​കാ​രെ പ​ദ്ധ​തി പ്ര​കാ​രം പു​ന​ര​ധി​വ​സി​പ്പി​ച്ചു. 2011ൽ ​തു​ട​ങ്ങി​യ പു​ന​ര​ധി​വാ​സം ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. കോ​വി​ഡ് വ്യാ​പ​നം​മൂ​ലം പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​ണ്. അ​ടു​ത്ത​കാ​ല​ത്തു വ​ന​ത്തി​ൽ​നി​ന്നു മാ​റി​യ​വ​ർ തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ​യും കോ​ട​തി​യെ​യും സ​മീ​പി​ച്ചി​ട്ടു​ണ്ട്.
സം​സ്ഥാ​ന​ത്തു ടെ​റി​റ്റോ​റി​യ​ൽ ഡി​വി​ഷ​നു​ക​ളി​ൽ സം​സ്ഥാ​നാ​വി​ഷ്കൃ​ത സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. ഈ ​പ​ദ്ധ​തി​യി​ൽ ഒ​രു കു​ടും​ബ​ത്തി​നു 15 ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്.
പ​ദ്ധ​തി പ്ര​കാ​രം വ​ന​ത്തി​നു പു​റ​ത്തേ​ക്കു മാ​റു​ന്ന ഓ​രോ കു​ടും​ബ​ത്തി​നും കേ​ന്ദ്ര ന​ട​പ​ടി വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ പ​റ​ഞ്ഞു. വ​ന്യ​ജീ​വി- മ​നു​ഷ്യ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ ജി​ല്ല​യി​ൽ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.