കാ​ട്ടാ​ന ശ​ല്യം: നാ​ട്ടു​കാ​ർ ടാ​ൻ​ടി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Sunday, April 11, 2021 12:30 AM IST
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ഗൂ​ഡ​ല്ലൂ​രി​ന​ടു​ത്ത പാ​ണ്ഡ്യാ​ർ ടാ​ൻ​ടി എ​സ്റ്റേ​റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ടാ​ൻ​ടി തൊ​ഴി​ലാ​ളി​ക​ളാ​ണ് രാ​വി​ലെ ജോ​ലി​ക്ക് പോ​കാ​തെ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പാ​ണ്ഡ്യാ​ർ ടാ​ൻ​ടി നാ​ലാം ഡി​വി​ഷ​നി​ൽ നാ​ലു പേ​രു​ടെ വീ​ടു​ക​ൾ കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തി​രു​ന്നു. ഇ​ന്ന​ലെ പാ​ണ്ഡ്യാ​ർ ടാ​ൻ​ടി നാ​ലാം ഡി​വി​ഷ​നി​ലെ ധ​ർ​മ​ലിം​ഗ​ത്തി​ന്‍റെ ക​ട​യും കാ​ട്ടാ​ന ത​ക​ർ​ത്തു. ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നാണ് നാ​ട്ടു​കാർ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് റേ​ഞ്ച​ർ ഗ​ണേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. താ​പ്പാ​ന​ക​ളെ ഉ​പ​യോ​ഗി​ച്ച് കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യോ​ടി​ക്കു​മെ​ന്നും ടാ​ൻ​ടി​യി​ൽ മ​തി​യാ​യ തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും വ​നാ​തി​ർ​ത്തി​ക​ളി​ൽ സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. പോ​ലീ​സ്, എ​ൽ​പി​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ട​സ്വാ​മി തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ധ​ർ​മ​ലിം​ഗം, സ​തീ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തി​രു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ ന​ര​നാ​യാ​ട്ട് തു​ട​രു​ക​യാ​ണ്.