വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി
Sunday, April 11, 2021 12:34 AM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​സി​വൈ​എം ദ്വാ​ര​ക മേ​ഖ​ല​യും മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് മി​ഷ​ൻ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ദ്വാ​ര​ക എ​യു​പി സ്കൂ​ളി​ൽ ന​ട​ത്തി​യ സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് എ​ട​വ​ക പ​ഞ്ചാ​യ​ത്ത് 11 ാം വാ​ർ​ഡ് അംഗം ഷി​ൽ​സ​ണ്‍ കോ​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പീ​ച്ച​ങ്കോ​ട് ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു​രാ​ജ്, മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​മ​നോ​ജ്, ഡോ. ​രാ​ഹു​ൽ, കെ​സി​വൈ​എം ദ്വാ​ര​ക മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ ക​റു​ക​പ്പ​ള്ളി, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ പി​ലാ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.