വാ​ളേ​രി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് 16ന്
Sunday, April 11, 2021 12:34 AM IST
വാ​ളേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ​യും വാ​ളേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 16നു ​വാ​ളേ​രി പാ​രി​ഷ് ഹാ​ളി​ൽ സൗ​ജ​ന്യ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ട​ത്തും.
കു​ത്തി​വ​യ്പ്പി​നു വ​രു​ന്ന​വ​ർ മൊ​ബൈ​ൽ ഫോ​ണും ആ​ധാ​ർ കാ​ർ​ഡോ ഫോ​ട്ടോ പ​തി​ച്ച മ​റ്റു തി​രി​ച്ച​റി​യി​ൽ കാ​ർ​ഡോ ക​രു​ത​ണം. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നു സൗ​ക​ര്യ​മു​ണ്ട്.