ചീ​ര​വ​യ​ലി​ലെ വൈ​ദ്യു​തി പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന് കെഎ​സ്ഇ​ബി
Tuesday, April 13, 2021 1:12 AM IST
പ​ന​മ​രം: പ​ന​മ​രം പ​ഞ്ചാ​യ​ത്ത് ഏ​ഴാം​വാ​ർ​ഡി​ലെ ചീ​ര​വ​യ​ൽ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി പ്ര​ശ്നം 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ഹ​രി​ക്കു​മെ​ന്ന് പ​ന​മ​രം കെഎ​സ്ഇ​ബി ഓ​ഫീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചീ​ര​വ​യ​ൽ പ്ര​ദേ​ശ​ത്തു കൂ​ടി ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​നു​ക​ൾ താ​ഴ്ന്ന് കി​ട​ക്കു​ന്ന​ത് മ​നു​ഷ്യ​ർ​ക്കും വ​ന്യ​ജീ​വി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന​ത് ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​യാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ശ്ന പ​രി​ഹാ​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.
അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. അ​പ​ക​ടാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി മു​ന്പ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.