നി​യ​മ​ന​ങ്ങ​ളെ​ച്ചൊ​ല്ലി സി​പി​ഐ ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ അ​സ്വാ​ര​സ്യം
Friday, April 16, 2021 12:52 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ നി​യ​മ​നം, സ​പ്ലൈ​കോ​യി​ലെ താ​ത്കാ​ലി​ക നി​യ​മ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​പി​ഐ ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ അ​സ്വാ​ര​സ്യം. നി​യ​മ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം സെ​ക്ര​ട്ട​റി​ക്കു ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത​താ​ണ് അ​സ്വാ​ര​സ്യ​ത്തി​നു ആ​ധാ​രം.
സി​പി​ഐ ടി​ക്ക​റ്റി​ൽ മേ​പ്പാ​ടി ഡി​വി​ഷ​നി​ൽ വി​ജ​യി​ച്ച എ​സ്. ബി​ന്ദു​വാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്. ഇ​വ​രു​ടെ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​യി സി​പിഐ മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ വ്യ​ക്തി​ക്കാ​ണ് നി​യ​മ​നം ല​ഭി​ച്ച​ത്. കു​റ​ച്ചു​കാ​ല​മാ​യി സി​പി​ഐ ബ​ന്ധ​മി​ല്ലാ​ത്ത ഇ​ദ്ദേ​ഹ​ത്തി​നു പാ​ർ​ട്ടി​യു​ടെ ഒ​രു ഘ​ട​ക​ത്തി​ലും ച​ർ​ച്ച ചെ​യ്യാ​തെ നി​യ​മ​നം ന​ൽ​കി​യ​തി​നെ​തി​രെ​യാ​യി​രു​ന്നു മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​ത്തി​ന്‍റെ പ​രാ​തി. പാ​ർ​ട്ടി വി​ധേ​യ​ത്വ​മു​ള്ള​യാ​ളെ ഡ്രൈ​വ​റാ​യി നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രാ​തി​യി​ൽ ഉ​ന്ന​യി​ക്കു​ക​യു​ണ്ടാ​യി.
സ​പ്ലൈ​കോ​യി​ലെ താ​ത്കാ​ലി​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പാ​ർ​ട്ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ​രാ​ൾ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. പാ​ർ​ട്ടി മെം​ബ​റു​ടെ ഭാ​ര്യ​യ്ക്കു സ​പ്ലൈ​കോ​യി​ൽ താ​ത്കാ​ലി​ക ജോ​ലി ത​ര​പ്പെ​ടു​ത്തി​യ​തി​നു ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ​ണം കൈ​പ്പ​റ്റി​യെ​ന്നും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ല​രേ​യും പാ​ർ​ട്ടി​യി​ലേ​ക്കു ക്ഷ​ണി​ക്കു​ന്നു​വെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം.
ഇ​തു​സം​ബ​ന്ധി​ച്ചു ആ​രോ​പ​ണ വി​ധേ​യ​നാ​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും മ​റ്റൊ​രു ബ്രാ​ഞ്ചി​ലെ പ്ര​വ​ർ​ത്ത​ക​രു​മാ​യി വാ​ക്കേ​റ്റ​വും ഉ​ണ്ടാ​യി. പാ​ർ​ട്ടി​യെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.
ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ പ​ക​ർ​പ്പ് പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര, സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പി.​പി. സു​നീ​ർ, സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​കെ. മൂ​ർ​ത്തി എ​ന്നി​വ​ർ​ക്കും ല​ഭ്യ​മാ​ക്കി​യി​രു​ന്നു.