കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി ക​ർ​ഷ​ക ദ്രോ​ഹം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Tuesday, April 20, 2021 12:12 AM IST
ക​ൽ​പ്പ​റ്റ: രാ​സ​വ​ള​ങ്ങ​ൾ​ക്ക് വി​ല​വ​ർ​ധി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം . കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​ന്ന​താ​ണ് വി​ല വ​ർ​ധ​ന.
50 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള ഒ​രു ചാ​ക്ക് വ​ള​ത്തി​ന് 550 രൂ​പ വ​രെ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കൃ​ഷി​ക്ക് വ​ള​രെ​യ​ധി​കം ഉ​പ​യോ​ഗി​ക്കു​ന്ന പൊ​ട്ടാ​ഷ്, ഫോ​സ്ഫെ​യ്റ്റ്, യൂ​റി​യ, ഫാ​ക്ടം​ഫോ​സ് എ​ന്നി​വ​യു​ടെ വി​ല ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ച്ചു. എ​ല്ലു​പൊ​ടി, വേ​പ്പി​ൻ​പി​ണ്ണാ​ക്ക് തു​ട​ങ്ങി​യ ജൈ​വ വ​ള​ങ്ങ​ളു​ടെ​യും വി​ല​യും കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​ർ​ക്ക് ഉ​ത്്പാ​ദ​നം നി​ല​നി​ർ​ത്താ​നും വ​ർ​ധി​പ്പി​ക്കാ​നും ജൈ​വ വ​ള​ങ്ങ​ളും രാ​സ വ​ള​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണ്. വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ മ​റ​വി​ൽ വ്യാ​ജ വ​ള​ങ്ങ​ളും ഇ​റ​ങ്ങുന്നുണ്ട്. കോ​വി​ഡ് മൂലം കാ​ർ​ഷി​ക രം​ഗ​ത്ത് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ള​ങ്ങ ളു​ടെ വി​ല കു​തി​ച്ചു​യ​ർ​ന്ന​ത്.
കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ത്പാ​ദ​ന വ​ർ​ധ​ന​ കൂ​ടു​ത​ൽ ഉ​ണ്ടാ​വേ​ണ്ട സ​ന്ദ​ർ​ഭ​ത്തി​ൽ രാ​സ​വ​ള വി​ല കു​റ​ച്ചും ഇ​ത​ര സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കി​യും ക​ർ​ഷ​ക​രെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​തി​ന് പ​ക​രം ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് അ​ധി​കൃ​ത​ർ കൈ​ക്കൊ​ണ്ടു​വ​രു​ന്ന​ത്. രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല നി​ർ​ണ​യാ​വ​കാ​ശം കു​ത്ത​ക ക​ന്പ​നി​ക​ൾ​ക്ക് ന​ൽ​കി അ​മി​ത വി​ല​ക്കു​ള്ള അ​വ​സ​രം ഒ​രു​ക്കി​യ കേ​ന്ദ്ര ന​യം തി​രു​ത്ത​ണമെന്നും യോഗം ആവശ്യപ്പെട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ജോ​സ​ഫ്, ടി.​എ​സ്. ജോ​ർ​ജ്, കെ.​കെ. ബേ​ബി, കെ.​വി. മാ​ത്യു മാ​സ്റ്റ​ർ, പി.​ടി. മ​ത്താ​യി, ജോ​സ​ഫ് മാ​ണി​ശേ​രി, വി​ൽ​സ​ണ്‍ നെ​ടും​കാ​ലാ​യി​ൽ, സി.​പി. ലൂ​ക്കോ​സ്, എ​ബി പൂ​ക്കൊ​ന്പേ​ൽ, ഗോ​ൾ​ഡ ടീ​ച്ച​ർ, ഈ​ശോ എം. ​ചെ​റി​യാ​ൻ, ഐ.​സി. ചാ​ക്കോ, ജോ​സ​ഫ് സ​ക്ക​റി​യാ​സ്, ഡെ​ന്നി മാ​ത്യു, സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, ടി.​ഡി. മാ​ത്യു, കു​ര്യ​ൻ ജോ​സ​ഫ്, പി.​എം. ജ​യ​ശ്രീ, പി.​പി. അ​ബ്ദു​ൾ ഗ​ഫൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.