രാ​സ​വ​ള​ങ്ങ​ളു​ടെ വ​ർ​ധി​പ്പി​ച്ച വി​ല പി​ൻ​വ​ലി​ക്ക​ണം: ക​ർ​ഷ​ക സം​ഘം
Tuesday, April 20, 2021 11:54 PM IST
ക​ൽ​പ്പ​റ്റ: രാ​സ​വ​ള​ങ്ങ​ളു​ടെ വ​ർ​ധി​പ്പി​ച്ച വി​ല കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഡൈ ​അ​മോ​ണി​യം ഫോ​സ്ഫേ​റ്റി​ന്‍റെ വി​ല ട​ണ്ണി​നു 24,000 രൂ​പ​യി​ൽ​നി​ന്നു 38,000 രൂ​പ​യാ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.
എ​ൻ​പി​കെ വ​ളം ട​ണ്ണി​നു 23,500 രൂ​പ​യാ​യാ​യി​രു​ന്ന​തു 35,000 രൂ​പ​യാ​ക്കി. കൃ​ഷി​ച്ചെ​ല​വ് കു​റ​യ്ക്കാ​ൻ വ​ള​ങ്ങ​ളു​ടെ വി​ല കൂ​ട്ടി​ല്ലെ​ന്ന് ര​ണ്ടു​മാ​സം മു​ന്പാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്ര​ണാ​ധി​കാ​രം​ത​ന്നെ സ​ർ​ക്കാ​ർ എ​ടു​ത്തു​ക​ള​ഞ്ഞു.
വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യാ​ൽ ന​ട്ടം​തി​രി​യു​ന്ന ക​ർ​ഷ​ക​ർ​ക്ക് രാ​സ​വ​ള വി​ല വ​ർ​ധ​ന​വ് താ​ങ്ങാ​നാ​കി​ല്ല. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് ഇ​തു​ണ്ടാ​ക്കു​ക.​മോ​ദി സ​ർ​ക്കാ​റി​ന്‍റെ കൂ​റ് ക​ർ​ഷ​ക​രോ​ട​ല്ലെ​ന്നു ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​യി​ക്കു​ന്ന​താ​ണ് രാ​സ​വ​ള വി​ല​ക്ക​യ​റ്റം.
ഇ​തി​നെ​തി​രേ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​വ​ര​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കെ. ​ശ​ശാ​ങ്ക​ൻ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. സു​രേ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.