ഇ​ന്ന് 44 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ
Tuesday, April 20, 2021 11:54 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന് 44 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, സാ​മൂ​ഹി​കാ രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ​യ്ക്കു പു​റ​മേ മാ​ന​ന്ത​വാ​ടി ലി​റ്റി​ൽ ഫ്ലവ​ർ യു​പി സ്കൂ​ൾ, പു​ൽ​പ്പ​ള്ളി ക​മ്മ്യൂ​ണി​റ്റി വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​ർ, മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് മൊ​ബൈ​ൽ യൂ​ണി​റ്റ്, ബ​ത്തേ​രി വി​ക്ട​റി ഹോ​സ്പി​റ്റ​ൽ മൊ​ബൈ​ൽ യൂ​ണി​റ്റ്, പ​ടി​ഞ്ഞാ​റ​ത്ത​റ എ​കെ​ജി ഭ​വ​ൻ, മാ​ന​ന്ത​വാ​ടി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യ​മു​ണ്ട്.
ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.