പി​ഡ​ബ്ല്യു​ഡി റോ​ഡ​രി​ക് ഇ​ടി​ഞ്ഞു
Thursday, April 22, 2021 12:30 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പ്ര​സ് ക്ല​ബ്, പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫി​സ്, ക്രി​സ്ത്യ​ൻ ച​ർ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന്‍റെ അ​രി​ക് ഇ​ന്ന​ലെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞു. ന​ഗ​ര​ത്തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​ത്താ​ണ് റോ​ഡ് ത​ക​ർ​ന്ന​ത്. റോ​ഡി​ൽ നി​ന്നും മൂ​ന്ന് മീ​റ്റ​ർ മാ​റി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​നു​ള്ള അ​നു​മ​തി​യാ​ണ് ജി​യോ​ള​ജി വ​കു​പ്പ് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ റോ​ഡി​നോ​ഡ് ചേ​ർ​ന്ന് ത​ന്നെ പൈ​ലിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന് പു​റ​മേ ശ​ക്ത​മാ​യ മ​ഴ കൂ​ടി എ​ത്തി​യ​തോ​ടെ റോ​ഡ് അ​ഞ്ച് മീ​റ്റ​റോ​ളം ഇ​ടി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം പ​രി​ശോ​ധി​ക്കു​ക​യും ബി​ൽ​ഡിം​ഗ് നി​ർ​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​ക​യും ചെ​യ്തു. റോ​ഡി​ന് റീ​ട്ടെ​യി​നിം​ഗ് വാ​ൾ നി​ർ​മി​ച്ച് സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന​ത് വ​രെ കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കേ​യം​തൊ​ടി മു​ജീ​ബ് അ​റി​യി​ച്ചു.